പാ​ന്‍റ്സ് മാ​​റി​​പ്പോയാ​​ലെ​​ന്താ, ക​​ളി ജ​​യി​​പ്പി​​ച്ചി​​ല്ലേ! മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് x കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ ര​​സ​​ക​​ര​​മാ​​യ സം​​ഭ​​വം അ​​ര​​ങ്ങേ​​റി

ആ​​ശാ​​നേ മു​​ണ്ട്… മു​​ണ്ട്… എ​​ന്ന കോ​​മ​​ഡി രം​​ഗം മ​​ല​​യാ​​ളി​​ക​​ളെ ഇ​​ന്നും ചി​​രി​​പ്പി​​ക്കു​​ന്ന​​താ​​ണ്. മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് x കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ ഏ​​ക​​ദേ​​ശം അ​​തു​​പോ​​ലൊ​​രു ര​​സ​​ക​​ര​​മാ​​യ സം​​ഭ​​വം അ​​ര​​ങ്ങേ​​റി.

മും​​ബൈ​​യു​​ടെ ഇ​​ന്നിം​​ഗ്സ് ആം​​ഭി​​ക്കു​​ന്ന​​തി​​നു തൊ​​ട്ടു​​മു​​ന്പാ​​യി​​രു​​ന്നു അ​​ത്.

149 റ​​ണ്‍​സ് എ​​ന്ന വി​​ജ​​യ​​ല​​ക്ഷ്യ​​ത്തി​​നാ​​യി മും​​ബൈ ഇ​​ന്നിം​​ഗ്സ് ആ​​രം​​ഭി​​ക്കാ​​ൻ ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ക്വ​​ന്‍റ​​ണ്‍ ഡി ​​കോ​​ക്കും രോ​​ഹി​​ത് ശ​​ർ​​മ​​യും ക്രീ​​സി​​ലേ​​ക്ക്.

മും​​ബൈ ടീ​​മം​​ഗ​​മാ​​യ സൗ​​ര​​ഭ് തി​​വാ​​രി ഡി​​കോ​​ക്കി​​നെ​​യും രോ​​ഹി​​ത്തി​​നെ​​യും പി​​ന്തു​​ട​​ർ​​ന്ന് അ​​തി​​വേ​​ഗം മൈ​​താ​​ന​​ത്തെത്തി എ​​ന്തോ പ​​റ​​ഞ്ഞു.

ഡി​​കോ​​ക്കി​​ന്‍റെ ജ​​ഴ്സി​​യു​​ടെ ലോ​​വ​​ർ മാ​​റി​​പ്പോയ​​താ​​യി​​രു​​ന്നു തി​​വാ​​രി മൈ​​താ​​ന​​ത്തെത്താ​​ൻ കാ​​ര​​ണം. തി​​രി​​ച്ച് ഡ്ര​​സിം​​ഗ് റൂ​​മി​​ലേ​​ക്ക് പോ​​കാ​​ൻ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​രം ത​​യാ​​റാ​​യെ​​ങ്കി​​ലും സ​​മ​​യം അ​​തി​​ക്ര​​മി​​ച്ചി​​രു​​ന്നു.

അ​​തോ​​ടെ ഇ​​ൻ​​സൈ​​ഡ് മാ​​റ്റി ജ​​ഴ്സി​​യു​​ടെ അ​​പ്പ​​ർ, ലോ​​വ​​റി​​നു മു​​ക​​ളി​​ലേ​​ക്ക് ഇ​​ട്ടു. ഇ​​തു​​ക​​ണ്ട രോ​​ഹി​​ത്തി​​നും തി​​വാ​​രി​​ക്കും ചി​​രി​​യ​​ട​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. പ​​രി​​ശീ​​ല​​ന​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ജ​​ഴ്സി​​യു​​ടെ ലോ​​വ​​റാ​​ണ് ഡി​​കോ​​ക്ക് ധ​​രി​​ച്ചി​​രു​​ന്ന​​ത്.

ചി​രി​പ്പി​ച്ചു​കൊ​ണ്ട് ക്രീ​സി​ലെ​ത്തി​യ ഡി​കോ​ക്ക് 44 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ഒ​ന്പ​ത് ഫോ​റും അ​ട​ക്കം 78 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന് കോ​ൽ​ക്ക​ത്ത​യെ ക​ര​യി​ക്കു​ക​യും മും​ബൈ​യെ ഒ​ന്ന​ട​ങ്കം ചി​രി​പ്പി​ക്കു​ക​യും ചെ​യ്തു.

സം​ഗ​തി ന​ന്നാ​യെ​ങ്കി​ലും മാ​ർ​ക്ക​റ്റിം​ഗു​കാ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടു​കാ​ണി​ല്ലെ​ന്ന​താ​യി​രു​ന്നു മ​ത്സ​ര​ശേ​ഷം മും​ബൈ പ​രി​ശീ​ല​ക​ൻ മ​ഹേ​ല ജ​യ​വ​ർ​ധ​ന​യു​ടെ ര​സി​ക​ൻ വാ​ക്കു​ക​ൾ. സ്കോ​ർ: കോ​ൽ​ക്ക​ത്ത 20 ഓ​വ​റി​ൽ 148/5.

മും​ബൈ 16.5 ഓ​വ​റി​ൽ 149/2. മും​ബൈ​യു​ടെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ജ​യ​മാ​ണ്. അ​വ​സാ​ന ര​ണ്ട് ജ​യ​ത്തി​ലും മാ​ൻ ഓ​ഫ് ദ ​മാ​ച്ച് ആ​യ​തും ഡി​കോ​ക്ക് ആ​ണ്.

Related posts

Leave a Comment