നടക്കാനിറങ്ങുന്പോൾ വളർത്തുനായയുമായിട്ട്് പോകുന്നവരെ നമ്മൾ കാണാറുണ്ട്. കടുവയുമായി കാറില്‍ കൊണ്ടുപോകുന്ന അറബികളുടെ വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ നിരവധിയുണ്ട്.
എന്നാല്‍ ഒരു പെണ്‍കുട്ടി കടുവയുമായി തന്റെ ഗ്രാമത്തിലൂടെ നടന്നു പോകുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ.
പടിഞ്ഞാറന്‍ മെക്സിക്കോയിലാണ് സംഭവം. കടുവയുമായി പോകുന്ന കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് കാറില്‍ പോകുമ്പോഴാണ് വീഡിയോ എടുത്തിരിക്കുന്നത്.
പെൺകുട്ടിയുടെ അടുത്ത് കാർ നിർത്തി അച്ഛനെക്കുറിച്ച് ചോദിക്കുന്പോഴാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇതുപോലത്തെ ചെറുതൊരെണ്ണം വേറെ വീട്ടിലുണ്ടെന്നുമാണ് പെൺകുട്ടി വീഡിയോയിൽ പറയുന്നുണ്ട്.
കഴിഞ്ഞ മാസം മെക്സിക്കോ സിറ്റിയിലെ സമ്പന്നമായ പോളാൻകോ ജില്ലയിൽ ഒരു സ്ത്രീ തന്റെ വളർത്ത് മൃഗമായ ബംഗാള്‍ കടുവ കുട്ടിയുമായി മെക്സിക്കോ നഗരമായ ആന്ടാരാ ഡി പോലാന്കോയിലെ ഷോപ്പിങ്ങ് സെന്ററിലൂടെ നടക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇതിനു പിന്നാലെയാണ് പെൺകുട്ടിയുടെ വീഡിയോ പ്രചരിക്കുന്നത്. വീഡിയോയ്ക്ക് എതിരേ നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
മെക്സിക്കോയിലെ ഫെഡറൽ അറ്റോർണി ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ നിയമമനുസരിച്ച് ബംഗാള്‍ കടുവ വംശനാശ ഭീഷണി നേരിടുന്ന മൃഗമാണ്.
അതുകൊണ്ട് പെൺകുട്ടിക്കെതിരേ നടപടി എടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കടുവയ്ക്ക് വിശന്നാൽ ആ പെൺകുട്ടിയുടെ അവസ്ഥ എന്താകുമെന്നാണ് ചിലരുടെ ചോദ്യം.
മെക്സിക്കോയുടെ പടിഞ്ഞാറാന്‍ സംസ്ഥാനമായ ജലാസ്കോയയിലെ ഒരു വീട്ടില്‍ നിന്ന് കുറച്ച് നാള് മുമ്പ് രണ്ട് കടുവകളെ അധികൃതര്‍ പിടികൂടിയിരുന്നു.
https://www.youtube.com/watch?v=M-DY-SwxvvQ