അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒ, ഡബ്ല്യുബി എന്നിവ ഇന്ത്യ, പാകിസ്ഥാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംപ്രേഷണം നിര്‍ത്തുന്നു. ചാനലുകളുടെ ഉടമസ്ഥരായ വാര്‍ണര്‍ മീഡിയ ഇന്റര്നാഷണലാണ ഇക്കാര്യം വ്യക്തമാക്കിയത്.
ഡിസംബര്‍ 15നു ശേഷം ഈ ചാനലുകള്‍ ഇന്ത്യയില്‍ ലഭ്യമാകില്ല. ഇന്ത്യക്കും പാകിസ്ഥാനും പുറമെ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലും ഈ ചാനലുകള്‍ ലഭിക്കില്ല.
കൂട്ടികളുടെ ചാനലായ കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും പോഗോയും വാര്‍ണര്‍ മീഡിയയുടെ കീഴിലുള്ളതാണ്. എന്നാല്‍ ഇവ ഇന്ത്യയില്‍ സംപ്രേഷണം തുടരുമെന്നാണ് വിവരം.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയിലെ സംപ്രേഷണം എച്ച്ബിഒ അവസാനിപ്പിക്കുന്നത്. പേ-ടിവി വ്യവസായ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതായും, കോവിഡ് മാറ്റത്തിന്റെ ആവശ്യകതയെ ത്വരിതപ്പെടുത്തിയതായും വാര്‍ണര്‍ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാര്‍ഥ് ജയിന് പറഞ്ഞു.
കടുപ്പമേറിയ തീരുമാനമായിരുന്നു ഈ രാജ്യങ്ങളിലെ സംപ്രേഷണം നിര്‍ത്തുക എന്നത്. തങ്ങളുടെ ബ്രാന്‍ഡുകളെ വീടുകളിലേക്ക് സ്വീകരിച്ച എല്ലാ പങ്കാളികള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
വാര്‍ണര്‍ മീഡിയയയുടെ മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. കുട്ടികളുടെ ചാനലുകളുടെ മേല്‍നോട്ടത്തിനായാണ് ഇത്. വാര്‍ത്താ ചാനലായ സിഎന്‍എന്‍ ഇന്റര്‍നാഷണലിന്റെ ഓപ്പറേഷന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിങ് വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കും.
അമേരിക്കയില്‍ ഈ വര്‍ഷം മെയില്‍ എച്ച്ബിഒ മാക്സ് എന്ന പേരില്‍ വീഡിയോ സ്ട്രീമിങ് സര്‍വീസ് ആരംഭിച്ചിരുന്നുയ ഇന്ത്യയിലേക്കും അത് ഉടനെ കൊണ്ടുവരുമെന്നാണ് സൂചനകള്‍.
ഒരു കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് സിനിമ പ്രേമികളുടെ എല്ലാമെല്ലാമായിരുന്ന ചാനലായിരുന്നു എച്ച്ബിഒ. എന്നാല്‍ ഇന്റര്‍നെറ്റിന്റെ അതിപ്രസരവും മറ്റ് വീഡിയോ പ്ലാറ്റ്ഫോമുകളും വന്നതോടെ ചാനലിന്റെ പ്രേക്ഷകരില്‍ വന്‍ ഇടിവാണുണ്ടായത്.