അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ സജ്ന ഷാജി;റോഡരികിൽ ബിരിയാണി വിറ്റ് ശ്രദ്ധേയയായ സജ്ന ഷാജിയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ പറയുന്നത്

കൊച്ചി: കൊച്ചിയിൽ വഴിയോരത്തെ ബിരിയാണി വിൽപനയിലൂടെ ശ്രദ്ധ നേടിയ സജ്നാ ഷാജി ജീവനൊടുക്കാൻ ശ്രമിച്ചു. സജ്നയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെ 2.45ഓടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

സജ്ന ഐസിയുവിൽ നിരീക്ഷണത്തിലാണ്. ഉറക്കഗുളിക അമിതമായി കഴിച്ചതിനാലാണ് നിരീക്ഷണത്തിൽ വയ്ക്കുന്നതെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ബിരിയാണി തയ്യാറാക്കി വാഹനത്തിൽ കൊണ്ടുപോയി വിൽപ്പന നടത്തിയാണ് സജ്ന ജീവിച്ചിരുന്നത്. എന്നാൽ ചിലർ കൂട്ടം ചേർന്ന് ഇവരെ ആക്രമിക്കുകയും ഇവരെയും കൂടെയുള്ള ട്രാൻസ്ജെൻഡർ വ്യക്തികളെയും അധിക്ഷേപിക്കുകയും ചെയ്തു.

ഇതേക്കുറിച്ച് കഴിഞ്ഞദിവസം സജ്ന ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. പിന്നീട് നിരവധി പേർ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Related posts

Leave a Comment