ചവറ: മെറ്റൽ കയറ്റിവന്ന ലോറി പാലം കടക്കുന്നതിനിടയിൽ പാലം തകർന്നു. ലോറിയുടെ പിൻഭാഗം പാലത്തിലകപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെ ഒന്പതിനായിരുന്നു അപകടമുണ്ടായത്.
ഇടപ്പള്ളിക്കോട്ടയ്ക്ക് പടിഞ്ഞാറ് വർഷങ്ങളുടെ പഴക്കമുള്ള പന്മന ഇടവട്ടയിൽ പാലമാണ് ലോറി കടക്കുന്നതിനിടയിൽ തകർന്നത്.
പഞ്ചായത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തിക്കായുള്ള മെറ്റൽ പാലത്തിലൂടെ കൊണ്ടു പോകുന്നതിനിടയിൽ പാലം തകർന്ന് ലോറിയുടെ പിൻഭാഗം പാലത്തിലകപ്പെടുകയായിരുന്നു.
ഉടൻ തന്നെ പ്രദേശവാസികൾ സംഭവസ്ഥലതെത്തി. പഞ്ചായത്ത് പ്രസിഡന്റും പൊതു പ്രവർത്തകരും വിവരം കമ്പനിയിൽ അറിയിച്ചതിനെ തുടർന്ന് കമ്പനിയിൽ നിന്നും ക്രയിൻ എത്തിച്ച് മെറ്റലുകൾ മറ്റൊരു ലോറിയിലേക്ക് മാറ്റി ലോറി ഉയർത്തുകയായിരുന്നു.