ഇടഞ്ഞ ശി​വ​സു​ന്ദ​ർ മുങ്ങിയത് 14 മണിക്കൂർ;പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാരും; ഒടുവിൽ ഇളങ്ങുളത്ത് തളച്ച് പാപ്പാൻമാരും സംഘവും

 

കെ.​എ. അ​ബ്ബാ​സ്
പൊ​ൻ​കു​ന്നം: പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ നി​ന്നും ഇ​ട​ഞ്ഞോ​ടി​യ കൊ​ന്പ​നെ 14 മ​ണി​ക്കൂ​റി​നു​ശേ​ഷം ഇ​ള​ങ്ങു​ള​ത്ത് ഇ​ന്നു രാ​വി​ലെ 7.30നു ​ത​ള​ച്ചു.ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു പ​ള്ളി​ക്ക​ത്തോ​ട്ടി​ലെ നെ​യ്യാ​ട്ടു​ശേ​രി​യി​ൽ ത​ടി​പി​ടി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ശി​വ​സു​ന്ദ​ർ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞോ​ടി മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ത്.

ഇ​ന്നു രാ​വി​ലെ ഇ​ള​ങ്ങു​ള​ത്ത് വ​യ​ലു​ങ്ക​ൻ പ​ടി​ക്ക് സ​മീ​പം കു​ട്ടി​യ​ച്ച​ന്‍റെ പു​ര​യി​ട​ത്തി​ലെ റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് ആ​ന​യെ ത​ള​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10.30നു ​ഇ​ള​ങ്ങു​ള​ത്ത് വെ​ള്ളാ​പ്പാ​ണി​യു​ടെ പു​ര​യി​ട​ത്തി​ൽ ആ​ന​യെ ക​ണ്ടി​രു​ന്നു.

ആ​ന വൈ​ദ്യു​തി​ത്തൂ​ണ്‍ ത​ക​ർ​ത്ത​തി​നാ​ൽ ഈ ​പ്ര​ദേ​ശം മു​ഴു​വ​ൻ ഇ​രു​ട്ടി​ലാ​യി​രു​ന്നു. രാ​ത്രി​യി​ൽ 11മ​ണി ക​ഴി​ഞ്ഞ​പ്പോ​ഴും ആ​ന​യെ നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നെ​ങ്കി​ലും ത​ള​യ്ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പി​ന്നി​ട് കൊ​ന്പ​ൻ ഇ​രു​ട്ടി​ൽ മ​റ​യു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​നു വെ​ള്ളി​ക്കു​ഴി ഭാ​ഗ​ത്ത് ആ​ന​യെ ക​ണ്ടെ​ത്തി.

വെ​ള്ളി​ക്കു​ഴി- നെ​യ്യാ​ട്ടു​ശേ​രി റോ​ഡി​ൽ കൂ​ടി​യും​പു​ര​യി​ടം വ​ഴി​യും ഓ​ടി കൊ​ന്പ​ൻ ഒ​ടു​വി​ൽ ക​ല്ല​റ​ക്ക​ൽ പു​ര​യി​ട​ത്തി​ൽ എ​ത്തി നി​ന്ന​ശേ​ഷം വീ​ണ്ടും ഓ​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ വ​യ​ലു​ങ്ക​ൽ​പ​ടി​യി​ൽ കു​ട്ടി​യ​ച്ച​ന്‍റെ പു​ര​യി​ട​ത്തി​ൽ എ​ത്തി​യ ആ​ന​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ

നി​ന്നും എ​ത്തി​യ പാ​പ്പാന്മാ​രും സ​ഹാ​യി​ക​ളും ചേ​ർ​ന്ന് ത​ള​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ മ​യ​ക്ക് വെ​ടി വി​ദ​ഗ്ധ​രും പ​ള്ളി​ക്ക​ത്തോ​ട്, പൊ​ൻ​കു​ന്നം എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സ് സേ​ന​യും എ​ത്തി​യി​രു​ന്നു.

പ​ല സ്ഥ​ല​ങ്ങ​ളി​ലും ആ​ന കൃ​ഷി​യി​ടങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ഓ​ട്ടോ​റി​ക്ഷ കു​ത്തി​മ​റി​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. വാ​ഴൂ​ർ സ്വ​ദേ​ശി​യു​ടെ​താ​ണ് ആ​ന​യെ ഇ​ന്ന​ലെ ര​ണ്ടാം​തോ​ട് മേ​ച്ചേ​രി​ൽ പു​ര​യി​ട​ത്തി​ൽ ത​ടി​പി​ടി​ക്കാ​നാ​ണ് എ​ത്തി​ച്ച​ത്. പ​ണി​ക്കൂ​ശേ​ഷം കു​ളി​പ്പാ​ക്കാ​നാ​യി തോ​ട്ടി​ലി​റ​ക്കി​യ​പ്പോ​ഴാ​ണ് ആ​ന ഇ​ട​ഞ്ഞ് ക​ര​യ്ക്കു ക​യ​റി ഓ​ടി​യ​ത്.

Related posts

Leave a Comment