തിരുവനന്തപുരം: ജോസ് കെ.മാണിയുടെ ഇടതു മുന്നണി പ്രവേശനത്തോട് സിപിഐക്ക് എതിർപ്പില്ലെങ്കിലും ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ സമവായത്തിലെത്താൻ ഇനിയും സാധിച്ചിട്ടില്ല.
സംസ്ഥാന നേതാക്കളിൽ ചിലരുടെയും ജില്ലാ ഘടകങ്ങളുടെയും എതിർപ്പാണ് പ്രധാന കാരണം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്നു ചേരും.
എംഎൻ സ്മാരകത്തിൽ ചേരുന്ന യോഗത്തിൽ മുന്നണി വിപുലീകരണം ചർച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് പക്ഷത്തിന്റെ പ്രകടനം വിലയിരുത്തിയശേഷം മുന്നണിയിൽ എടുത്താൽ മതിയെന്ന അഭിപ്രായവും സിപിഐക്കുള്ളിൽ ഉണ്ട്.
കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് പക്ഷത്തിന് നൽകുന്നതിനെതിരേ ജില്ലാ ഘടകം ആദ്യം മുതലേ എതിർപ്പറിയിച്ചിട്ടുണ്ട്. നാളെ എൽഡിഎഫ് യോഗം ഉള്ളതിനാൽ ഇക്കാര്യത്തിൽ ഇന്നത്തെ സിപിഐ യോഗത്തിൽ തീരുമാനമുണ്ടാകും.