ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രായ ആ​രോ​പ​ണം; ജ​ല​ജാ​ദേ​വി​യു​ടെ മൊ​ഴി  രേ​ഖ​പ്പെ​ടു​ത്തും; വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ വാ​സ്ത​വ വി​രു​ദ്ധമെന്ന് മെഡിക്കൽ കോളജ്


കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് രോ​ഗി മ​രി​ച്ച​ത് ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​മൂ​ല​മാ​ണെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ മ​ര​ണ​പ്പെ​ട്ട ഹാ​രി​സി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ക​ള​മ​ശേ​രി പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ജ​ല​ജാ ദേ​വി​യു​ടെ മൊ​ഴി പോ​ലീ​സ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തും. വെ​ന്‍റിലേ​റ്റ​ര്‍ ട്യൂ​ബ് മാ​റി​ക്കി​ട​ന്നി​രു​ന്ന​തി​നാ​ല്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ​യാ​ണ് ഹാ​രി​സ് മ​രി​ച്ച​തെ​ന്ന് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ശ​ബ്ദസ​ന്ദേ​ശ​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണു ഹാ​രി​സി​ന്‍റെ ബ​ന്ധു​ക്ക​ള്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ശ​രി​വ​ച്ച് ജൂ​ണി​യ​ര്‍ ഡോ​ക്ട​റാ​യ ന​ജ്മ സ​ലി​മും ഇ​ന്ന​ലെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഹാ​രി​സി​ന്‍റെ മ​ര​ണ സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും വേ​റെ ര​ണ്ടു രോ​ഗി​ക​ള്‍ സ​മാ​ന രീ​തി​യി​ല്‍ ഓക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ പ്ര​യാ​സ​പ്പെ​ട്ട​തി​ന് താ​ന്‍ സാ​ക്ഷി​യാ​ണെ​ന്നാ​ണ് ന​ജ്മ പ​റ​ഞ്ഞ​ത്.

ജ​മീ​ല, ബൈ​ഹ​ക്കി എ​ന്നീ രോ​ഗി​ക​ളാ​ണ് ശ്വാ​സ​മെ​ടു​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ട്ട​ത്. ഡോ.​ന​ജ്മ സ​ലി​മി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ര്‍​ന്ന് പ​രേ​ത​രാ​യ ജ​മീ​ല​യു​ടെ​യും ബൈ​ഹ​ക്കി​യു​ടെ​യും ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​ന്നു പ​രാ​തി ന​ല്‍​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

കൊച്ചി: മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രേ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ യ​ശ​സ് ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. ശ​ബ്ദ സ​ന്ദേ​ശം വി​ട്ട ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റു​ടെ​യും ജൂ​നി​യ​ര്‍​ ഡോ.​ ന​ജ്​മ​യു​ടെ​യും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ വാ​സ്ത​വ വി​രു​ദ്ധ​മാ​ണ്.

3,639 കി​ട​ക്ക​ക​ളി​ല്‍ 2,681 പേ​ര്‍ പോ​സി​റ്റീ​വാ​യി ഉ​ണ്ട്.​ ഇ​വി​ടെ 100 ഐ​സി​യും 70 ഐ​ക്യൂ​വു മാ​ണു​ള്ള​ത് ഇ​തി​ല്‍ പ്ലാ​സ്മാ തെ​റാ​പ്പി ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച​തും ഇ​വി​ടെ​യാ​ണ്.

ആ​കെ 91 പേ​ര്‍ ഇ​ത് വ​രെ മ​ര​ണ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. ഇ​തി​ല്‍ ഹാ​രീ​സി​ന് അ​മി​ത​വ​ണ്ണ​വും ക​ടു​ത്ത പ്ര​മേ​ഹ​രോ​ഗ​വു​മു​ണ്ടാ​യി​രു​ന്നു. അ​വ​സാ​ന​മാ​യി ന്യുമോ​ണി​യ​യും ര​ക്തം ക​ട്ട​പി​ടി​ക്ക​ല്‍ രോ​ഗ​വും പി​ടി​പെ​ട്ടി​ട്ടും മ​നു​ഷ്യസി​ദ്ധ​മാ​യ എ​ല്ലാ ചി​കി​ത്സ​യും ന​ല്‍​കി​യി​ട്ടും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല.

ജ​മീ​ല എ​ന്ന രോ​ഗി​യു​ടെ വെ​ന്‍റിലേ​റ്റ​ര്‍ മാ​സ്‌​ക് മാ​റി​ക്കി​ട​ന്നു എ​ന്ന​തും ശ​രി​യ​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ സൂപ്രണ്ടിന്‍റെയോ ​മ​റ്റ് അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ലോ ആ​രും പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ത്ത​രം അ​നാ​സ്ഥ ​ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​ട്ടു​മി​ല്ല. ഹാ​രീ​സി​ന്‍റെ ബ​ന്ധു​ക്ക​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വി​ളി​ച്ചി​രു​ന്നു.

സൗ​മ്യ​മാ​യാ​ണ് സം​സാ​രി​ച്ച​ത്. ചി​കി​ത്സാ​ര്‍​ഥം 1,7000 രൂ​പ​യു​ടെ മെ​ഷീ​ന്‍ വാ​ങ്ങി​യ പ​രാ​തി​യാ​ണ് പ​റ​ഞ്ഞ​ത്. പോ​ലീ​സി​ല്‍ പ​രാ​തി​കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. അ​ല്ലാ​തെ മ​റ്റൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സൂ​പ്ര​ണ്ട് പീ​റ്റ​ര്‍ പി. ​വാ​ഴ​യി​ല്‍ പ​റ​ഞ്ഞു.

പു​റ​ത്തുപ​റ​യു​ന്ന വി​ധ​ത്തി​ലു​ള്ള ഒ​രു നി​ര്‍​ദേ​ശ​വും ഞാ​ന്‍ ന​ല്‍​കി​യി​ട്ടി​ല്ല. മീ​റ്റിം​ഗ് ന​ട​ന്ന​ത് വാ​സ്ത​വ​മാ​ണ്. സൂ​പ്ര​ണ്ടി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് മീ​റ്റിം​ഗ് ന​ട​ന്ന​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യാ​യ​തി​നാ​ല്‍ ഉ​ന്ന​ത ഓ​ഫീ​സ​ന്മാ​ര്‍ ലീ​വാ​ണെ​ങ്കി​ല്ലം പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മു​ള്ള​തി​നാ​ലാ​ണ് ലീ​വാ​യി​ട്ടും ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റെ പ​ങ്കെ​ടു​പ്പി​ച്ച​ത്. ഏ​ത് അ​ന്വേ​ഷ​ണ​വും നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്നും ആർഎംഒ ഗ​ണേ​ശ്‌​ മോ​ഹ​ന്‍ പ​റ​ഞ്ഞു.

 

Related posts

Leave a Comment