പ​ടം വ​ര​ച്ചു കൂ​ട്ടാ​യി! ലോ​​​​ക​​​​ത്തെ ന​​​​ടു​​​​ക്കി​​​​യ ക്രൂ​​​​ര​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ഒ​​​​രു പു​​​​സ്ത​​​​ക​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ആ​​​​ൻ​​​​ഡ്രി​​​​യ ഡെ​​​​ന്നി​​​​സി​​​​നെ​​​​ക്കു​​​​റി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​ത്…

ഡെ​ന്നീ​സ് എ​ന്ന കൊ​ടും​കു​റ്റ​വാ​ളി​യു​ടെ മ​ര​ണ​വും അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. 2018 മേ​യ് പ​ത്തി​നു രാ​വി​ലെ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ഡെ​ന്നി​സി​നെ യോ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഡെ​ന്നി​സി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. ഒ​ടു​വി​ൽ മേ​യ് 12ന്, ​എ​ഴു​പ​ത്തി​നാ​ലാം വ​യ​സി​ൽ, ആ ​സീ​രി​യ​ൽ കൊ​ല​പാ​ത​കി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

ഡെ​ന്നീ​സി​ന്‍റെ നി​ഗൂ​ഢ​മാ​യ ജീ​വി​ത​ത്തെ അ​ധി​ക​രി​ച്ചു​ള്ള ദെ​സ് എ​ന്ന ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാം ച​ർ​ച്ച​യാ​യ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ​യ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ് ഡെ​ന്നി​സി​ന്‍റെ സു​ഹൃ​ത്ത് ആ​ൻ​ഡ്രി​യ കു​ബി​നോ​വ​യെ​ക്കു​റി​ച്ചു ലോ​കം അ​റി​യു​ന്ന​ത്.

മു​പ്പ​തു വ​യ​സു​ള്ള ആ​ൻ​ഡ്രി​യ ചെ​ക്ക് റി​പ്പ​ബ്ലി​ക് സ്വ​ദേ​ശി​നി​യാ​ണ്. ക​ത്തു​ക​ളി​ലൂ​ടെ​യാ​ണ് ലോ​കം ക​ണ്ട ഏ​റ്റ​വും ക്രൂ​ര​നാ​യ കൊ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ളാ​യ ഡെ​ന്നി​സും ആ​ൻ​ഡ്രി​യ​യും സു​ഹൃ​ത്തു​ക്ക​ളാ​കു​ന്ന​ത്.

പ​ടം വ​ര​ച്ചു കൂ​ട്ടാ​യി

ഡെ​ന്നീ​സി​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി ഡെ​ന്നി​സി​ന്‍റെ ശ​രീ​രം ക​ത്തി​യ ചാ​ര​വും അ​യാ​ളു​ടെ ക​ണ്ണ​ട​യും ആ​ൻ​ഡ്രി​യ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു​വ​ച്ചി​ട്ടു​ണ്ട​ത്രേ.

ഇ​പ്പോ​ൾ ടെ​ലി​വി​ഷ​നി​ൽ ഡെ​ന്നി​സ് ആ​യു​ള്ള ഡേ​വി​ഡി​ന്‍റെ അ​ഭി​ന​യം ഒ​രു പ്രേ​ത​ത്തെ നേ​രി​ൽ കാ​ണു​ന്ന​തു​പോ​ലെ ഭ​യാ​ന​ക​മാ​ണെ​ന്ന് ആ​ൻ​ഡ്രി​യ പ​റ​യു​ന്നു.

ലോ​ക​ത്തെ ന​ടു​ക്കി​യ ക്രൂ​ര​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു പു​സ്ത​ക​ത്തി​ലൂ​ടെ​യാ​ണ് ആ​ൻ​ഡ്രി​യ ഡെ​ന്നി​സി​നെ​ക്കു​റി​ച്ച​റി​യു​ന്ന​ത്.

കൊ​ല​പാ​ത​ക​ങ്ങ​ളി​ലേ​ക്ക് അ​യാ​ളെ എ​ത്തി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളും അ​യാ​ളു​ടെ ഏ​കാ​ന്ത​ത​യും അ​വ​ളി​ൽ ജി​ജ്ഞാ​സ​യു​ണ​ർ​ത്തി. ഡെ​ന്നി​സി​ന്‍റെ വ​ള​ർ​ത്തു​നാ​യ ബ്ലീ​പ്പി​ന്‍റെ ചി​ത്രം വ​ര​ച്ച് അ​യാ​ൾ​ക്ക് അ​യ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സൗ​ഹൃ​ദ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.

മ​റ്റു കു​റ്റ​വാ​ളി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഡെ​ന്നി​സി​നു വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളോ​ടു​ള്ള താ​ത്പ​ര്യം ആ​ൻ​ഡ്രി​യ​യെ അ​യാ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്തു.

സു​ഹൃ​ത്ത് മാ​ത്രം

എ​ല്ലാ സൗ​ഹൃ​ദ​ങ്ങ​ളെ​യും പോ​ലെ ഇ​തും സ​ർ​വ സാ​ധാ​ര​ണ​മാ​യ ഒ​രു ബ​ന്ധ​മാ​യി മാ​ത്ര​മാ​യി നി​ങ്ങ​ളും ക​ണ്ടാ​ൽ മ​തി. അ​യാ​ളു​മാ​യി സം​സാ​രി​ക്കു​ന്പോ​ൾ ഞാ​ൻ അ​യാ​ൾ ചെ​യ്ത കൊ​ടും കു​റ്റ​കൃ​ത്യ​ങ്ങ​ൾ മ​റ​ന്നു​പോ​കും.

എ​നി​ക്ക് അ​യാ​ൾ വ​ള​രെ പ്രി​യ​പ്പെ​ട്ട ഒ​രു സു​ഹൃ​ത്താ​ണ്. അ​ങ്ങ​നെ​യൊ​രാ​ളു​ടെ ഓ​ർ​മ​ക​ളെ ഒ​പ്പം സൂ​ക്ഷി​ക്കു​ന്ന​തി​ൽ എ​ന്താ​ണ് തെ​റ്റ്? ആ​ദ്യ​മാ​യി ഡെ​ന്നി​സി​നെ കാ​ണാ​ൻ പോ​യ ദി​വ​സം എ​നി​ക്കി​പ്പോ​ഴും ഓ​ർ​മ​യു​ണ്ട്.

അ​ന്നു ഞാ​ൻ വ​ള​രെ​യ​ധി​കം ടെ​ൻ​ഷ​ൻ അ​നു​ഭ​വി​ച്ചി​രു​ന്നു. കാ​ര​ണം ലോ​കം ക​ണ്ട ഏ​റ്റ​വും ക്രൂ​ര​നാ​യ ഒ​രു കൊ​ല​യാ​ളി​യെ കാ​ണാ​നാ​ണ​ല്ലോ ഞാ​ൻ പോ​കു​ന്ന​ത്.

പ​ക്ഷേ നേ​രി​ൽ ക​ണ്ടു​ക​ഴി​ഞ്ഞ​പ്പോ​ൾ ഭ​യ​വും അ​ന്പ​ര​പ്പു​മെ​ല്ലാം മാ​റി. അ​യാ​ളൊ​രു സാ​ധാ​ര​ണ​ക്കാ​ര​നെ​പ്പോ​ലെ​യാ​യി​രു​ന്നു.

സം​സാ​രി​ച്ചി​രു​ന്ന​തും പെ​രു​മാ​റി​യി​രു​ന്ന​തും – ”” ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​ൻ​ഡ്രി​യ പ​റ​ഞ്ഞു.
ക​ത്തു​ക​ളി​ലൂ​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും സൗ​ഹൃ​ദം വ​ള​ർ​ന്ന​ത്.

ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡെ​ന്നീ​സു​മാ​യി നി​യ​മ​പ​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​ള്ളി​ൽ​നി​ന്നു പ​ങ്കു​വ​യ്ക്കാ​വു​ന്ന എ​ല്ലാ വി​വ​ര​ങ്ങ​ളും ഡെ​ന്നി​സ് ആ​ൻ​ഡ്രി​യ​യോ​ടു പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, അ​യാ​ളു​ടെ ക്രൂ​ര​ത​ക​ൾ​ക്കി​ര​യാ​യ​വ​രെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഓ​ർ​ത്ത് താ​ൻ വി​ഷ​മി​ക്കാ​റു​ണ്ടെ​ന്നും ദെ​സ് കാ​ണു​ന്പോ​ൾ ഈ ​വേ​ദ​ന ഇ​ര​ട്ടി​യാ​കു​മെ​ന്നും ആ​ൻ​ഡ്രി​യ പ​റ​യു​ന്നു.

(തു​ട​രും).

Related posts

Leave a Comment