പിഴ അടച്ചിട്ടും കാര്യമില്ല, ലൈസൻസ് നഷ്ടമാകും; ഇരുചക്ര വാഹനത്തിൽ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ല്ലെ​ങ്കി​ലും ഡ്രൈ​വ​റു‌​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​കും



കൊ​ച്ചി/തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​യാ​ള്‍​ക്ക് ഹെ​ല്‍​മ​റ്റ് ഇ​ല്ലെ​ങ്കി​ലും വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ഷ്ട​മാ​കും.

കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന​ നിയമത്തിലെ ശി​പാ​ര്‍​ശ ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അ​ജി​ത് കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ടു.നേ​ര​ത്തെ ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് കേ​ന്ദ്രം നി​ശ്ച​യി​ച്ചി​രു​ന്ന 1,000 രൂ​പ പി​ഴ സം​സ്ഥാ​നം 500 ആ​ക്കി കു​റ​ച്ചി​രു​ന്നു.

എ​ന്നാ​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക് ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. പി​ഴ അ​ട​ച്ചാ​ലും ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നും ഡ്രൈ​വ​ര്‍ റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ന് അ​യ​ക്കാ​നും സാ​ധി​ക്കും.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ പ്രൊ​ട്ട​ക്ടീ​വ് ഹെ​ഡ് ഗി​യ​ര്‍ അ​ഥ​വാ ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഓ​ടി​ച്ച​യാ​ളു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​ധി​കാ​ര​മു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ല്‍ പ​ല​ര്‍​ക്കും സം​ശ​യം ഉ​ണ്ടാ​കാം.

എ​ന്നാ​ല്‍ അ​ധി​കാ​ര​മു​ണ്ട് എ​ന്ന​താ​ണ് അ​ധി​കൃ​ത​രു​ടെ ഉ​ത്ത​രം. മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഹെ​ല്‍​മ​റ്റ് ഇ​ല്ലെ​ങ്കി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന ആ​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ന്‍റെ സെ​ക്ഷ​ന്‍ 194 ഡി ​പ്ര​കാ​രം 1,000 രൂ​പ പി​ഴ അ​ട​യ്ക്കാ​ന്‍ ബാ​ധ്യ​സ്ഥ​നാ​ണ്.

കൂ​ടാ​തെ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് മൂ​ന്നു മാ​സം അ​യോ​ഗ്യ​ത ക​ല്‍​പ്പി​ക്കു​വാ​നും നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ​യു​ള്ള​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ന്‍റെ സെ​ക്ഷ​ന്‍ 200 പ്ര​കാ​രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു​ള​ള അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ല്‍ പി​ഴ​ത്തു​ക 500 രൂ​പ​യാ​യി കു​റ​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ന്‍റെ 200 ാം വ​കു​പ്പ് (2) ഉ​പ​വ​കു​പ്പി​ന്‍റെ ര​ണ്ടാം ക്ലി​പ്ത നി​ബ​ന്ധ​ന പ്ര​കാ​രം കോ​മ്പൗ​ണ്ടിം​ഗ് ഫീ ​അ​ട​ച്ചാ​ലും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ന് അ​യോ​ഗ്യ​ത ക​ല്‍​പ്പി​ക്ക​ല്‍, ഡ്രൈ​വ​ര്‍ റെ​ഫ്ര​ഷ​ര്‍ ട്രെ​യി​നിം​ഗ് കോ​ഴ്സ്, ക​മ്മ്യൂ​ണി​റ്റി സ​ര്‍​വീ​സ് പൂ​ര്‍​ത്തി​യാ​ക്ക​ല്‍ എ​ന്നി​വ​യി​ല്‍​നി​ന്ന് ഡ്രൈ​വ​ര്‍​മാ​രെ ഒ​ഴി​വാ​ക്കു​ന്നി​ല്ല.

Related posts

Leave a Comment