മകളെ പീഡിപ്പിച്ചയാള്‍ക്കൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റില്‍. ഇരിമ്പിളിയം സ്വദേശി സുഭാഷാണ് കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം 28കാരി ഒളിച്ചോടുകയായിരുന്നു.
തുടര്‍ന്നു കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ തമിഴ്നാട്ടില്‍ താമസിക്കുകയായിരുന്നു. മകളെ പീഡിപ്പിച്ച വിവരം യുവതിക്ക് അറിയാമായിരുന്നു.
പീഡനവിവരം അമ്മയോട് മകള്‍ പറഞ്ഞപ്പോള്‍ അച്ഛനോട് പറയരുതെന്നും, പറഞ്ഞാല്‍ ഞാന്‍ സുഭാഷിനോടൊപ്പം പോകുമെന്നു പറഞ്ഞ് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്.
ഒടുവില്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ യുവതി കാമുകനൊപ്പം നാടു വിടുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു സുഭാഷിനെതിരെയും പീഡനത്തിന് കൂട്ട് നിന്നതിന് അമ്മക്കെതിരെയും പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.