സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: അഞ്ച് വര്‍ഷം മുമ്പ് ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി അധിക സമയം.
2021 ജൂണ്‍ 22 വരെയാണ് ജനനരജിസ്റ്ററില്‍ കുട്ടിയുടെ പേര് ചേര്‍ക്കുന്നതിന് അനുമതി നല്‍കിയത്.
2015 ന് മുമ്പുള്ള ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിനാണ് ഒരു വര്‍ഷം കൂടി അധിക സമയം നല്‍കുന്നത്.പഠന സംബന്ധമായ ആവശ്യങ്ങള്‍ക്കും പാസ്പോര്‍ട്ടിനും ഉള്‍പ്പെടെ ജനനരജിസ്റ്ററില്‍ പേര് ചേര്‍ത്ത് ലഭിക്കുന്നതിന് രജിസ്ട്രാര്‍മാരുടെ മുമ്പില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്.
കോവിഡ് മൂലം നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം ഒരു വര്ഷകാലത്തേക്കുകൂടി ദീര്‍ഘിപ്പിച്ചത്.ഇത് സംബന്ധിച്ച പ്രത്യേക അദാലത്ത്,മതിയായ പ്രചാരണം എന്നിവ നടത്താനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1969ലെ രജിസ്ട്രേഷന് നിയമത്തിലെ 14-ാം വകുപ്പും 1999ലെ ജനന മരണ രജിസ്ട്രേഷന് ചട്ടങ്ങളിലെ പത്താം ചട്ടവും അനുസരിച്ച് ജനനം നടന്ന് 15 വര്‍ഷത്തിനകം പേര് ചേര്‍ക്കണമെന്നാണ് വ്യവസ്ഥ.
ഇത്പ്രകാരമുള്ള കാലാവധി 2014ല്‍ അവസാനിച്ചിരുന്നു.എന്നാല്‍ ഇതിന് ശേഷവും ജനന രജിസ്ട്രേഷനില്‍ പേര് ചേര്‍ക്കുന്നതിന് നിരവധി പരാതികള്‍ ലഭിച്ചതോടെ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു.
ഈ അഞ്ച് വര്‍ഷക്കാലവധി കഴിഞ്ഞ ജൂണ്‍ 22ന് അവസാവിച്ചിരുന്നു.
എന്നാല്‍ കോവിഡ്, പ്രളയം തുടങ്ങിയവയാല്‍ പലര്‍ക്കും ജനന രജിസ്ട്രേഷനുകളില്‍ പേര് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അനുമതി 2021 ജൂണ്‍ 22 വരെ ദീര്‍ഘിപ്പിച്ചത്.