ലക്നോ: യുപിയില്‍ പീഡനത്തെ ചെറുത്ത പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ കെട്ടിടത്തിന്റെ ടെറസില്‍ നിന്നും താഴേക്ക് എറിഞ്ഞു. മാവു ജില്ലയിലാണ് സംഭവം.
പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലാണ്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
അയല്‍വാസികളാണ് പ്രതികളെന്നും ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് ഒരു കെട്ടിടത്തിലേക്ക് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തപ്പോള്‍ ടെറസില്‍ നിന്നും താഴേക്ക് എറിഞ്ഞു് കൊല്ലാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
പ്രതികളായ മൂന്നുപേര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പെണ്‍കുട്ടിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.