വലിയകുളം: ചങ്ങനാശേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വാഴൂർ റോഡിൽ ചങ്ങനാശേരി വലിയകുളത്തിന് സമീപമാണ് സംഭവമുണ്ടായത്.
കുട്ടമ്പേരൂർ ചക്കാലക്കൽ വീട്ടീൽ ജോണി ജോസഫിന്റെ മകനും എറണാകുളം രാജഗിരി കോളജിലെ ബികോം വിദ്യാർഥിയുമായ ജെറിൻ ജോണി (19), ഇത്തിത്താനം മലകുന്നം കുറിഞ്ഞി പറമ്പിൽ വർഗീസ് മത്തായി (ജോസ് – 69), ഇദ്ദേഹത്തിന്റെ മരുമകനും വാഴപ്പള്ളി പറാൽ സ്വദേശിയുമായ ജിന്റോ ജോസ് (37) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കും സ്കൂട്ടറും പൂർണമായും തകർന്നു. മൂന്നു പേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.