നെടുമങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥികളായ ആൺകുട്ടിയും പെൺകുട്ടിയും കരമനാറില് ചാടി. സംഭവത്തില്‍ 17-കാരന് മുങ്ങിമരിച്ചു. പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
നെടുമങ്ങാട്കരകുളം കാച്ചാണി പുള്ളിക്കോണം കുഴിവിളവീട്ടില്‍ ഗരീശന്,ശൈലജ ദമ്പതികളുടെ മകന് ശബരീനാഥ് (17)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് രക്ഷിച്ചു.
ശനിയാഴ്ച്ച പുലര്‍ച്ചേ 4.30-ഒാടെയാണ് സംഭവം. രാവിലെ പത്രവിതരണത്തിനായി പോകുന്നുവെന്നുപറഞ്ഞാണ് ശബരീനാഥ് വീട്ടില്‍ നിന്നു പോയത്.
കരമനയാറിലെ കളത്തുകാല്‍ ചാണിച്ചാന്‍ കടവിനു സമീപം പെണ്‍കുട്ടി ശബരീനാഥിനെ കാത്തു നിന്നു. ഇവിടെ ആഴമേറിയ കയങ്ങളുണ്ട്. ഇതുവഴിപോയവര്‍ രണ്ടുപേര്‍ നില്ക്കുന്നതു കണ്ട്
വിവരങ്ങള്‍ ചോദിക്കുന്നതിനിടെ ഇരുവരും ആഴമേറിയ കയത്തിലേയ്ക്ക് ചാടുകയായിരുന്നു. സ്ഥലത്തുകൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ കടവിലിറങ്ങി നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ രക്ഷിക്കാനായി.