കോഴിക്കോട്: ആഡംബര വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാത്തതിനും കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനും പിഴ അടയ്ക്കാന്‍ തയാറായി എംഎല്‍എ. കെ.എം.ഷാജി എംഎല്‍എ,
ഭാര്യയുടെ പേരില്‍ വേങ്ങേരിയില്‍ നിര്‍മിച്ച വീടിന്റെ പേരിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. മുന്‍സിപ്പല്‍ ആക്ട് പ്രകാരം ചട്ടം ലംഘിച്ചതിന് വീട് പൊളിച്ചു മാറ്റുമെന്നും പൊളിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും കോര്പറേഷന് നോട്ടീസ് നല്‍കിയിരുന്നു.
പുതുക്കിയ പ്ലാന്‍ നല്കി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്നും ഇതുവരെയുള്ള നികുതിയും പിഴയും അടയ്ക്കാന്‍ തയാറാണെന്നും ഷാജിയുടെ ഭാര്യ കോര്‍പറേഷനെ അറിയിച്ചിട്ടുണ്ട്.
ഇതനുസരിച്ച് കെട്ടിട നികുതിയും ആഢംബര നികുതിയും മൂന്നിരട്ടി പിഴയും അടയ്ക്കേണ്ടിവരുമെന്നാണ് കോര്പറേഷന് അധികൃതര്‍ പറയുന്നത്.
കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച ശേഷമേ ഇത്രയാണ് പിഴയെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.