നടനും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരേ ഗുരുതരമായ ലൈംഗികാരോപണം നടത്തിയ നടി നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) യില്‍ ചേര്‍ന്നു.
മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ പാര്‍ട്ടി മേധാവിയും കേന്ദ്രമന്ത്രിയുമായ രാംദാസ് അഠാവ്ലെയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി പായല്‍ ഘോഷിനെ തിരഞ്ഞെടുത്തു. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പായല്‍ ഘോഷിനോട് നന്ദി പറയുന്നതായും, പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും രാംദാസ് അത്താവാലെ പറഞ്ഞു.
അനുരാഗ് കശ്യപ് 2013ല്‍ അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് പായല്‍ഘോഷ് ആരോപിച്ചത്. ഇതേത്തുടര്‍ന്ന് നിരവധി താരങ്ങള്‍ പായലിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വന്നിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങളില്‍ ഒരു സത്യവും ഇല്ലെന്നും അനുരാഗ് കശ്യപ് പ്രതികരിച്ചിരുന്നു.
അനുരാഗിന്റെ മുന്‍ഭാര്യമാരായ കല്‍ക്കി കൊച്ച്‌ലിനും ആരതി ബജാജും ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ പിന്തുണച്ചതും ശ്രദ്ധേയമായിരുന്നു.