ചെന്നൈ: സിനിമ താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍.
മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ച വിടുതലൈ ചിരുതൈഗള്‍ കക്ഷി(വിസിആര്‍) നേതാവ് തിരുമാവളവന് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ ചിദംബരത്തേക്ക് പോകുന്നവഴിക്കാണ് പോലീസ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്.
മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായാണ് വിശേഷിപ്പിക്കുന്നതെന്നായിരുന്നു തിരുമാവളവന്റെ പ്രസ്താവന. സംഭവം തമിഴ്നാട്ടില്‍ വലിയ വിവാദത്തിന് വഴിവച്ചിരിക്കുയാണ്.
ഇദ്ദേഹത്തിനെതിരെ ചെന്നൈ പോലീസിന്റെ സൈബര്‍ വിംഗ് കേസെടുത്തു. കേസെടുത്തിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഐ, സിപിഎം, എംഎംകെ എന്നിവര്‍ തിരുമാവളനെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്.