തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിനടന്ന് കവര്‍ച്ചകള്‍ നടത്തിവന്ന രണ്ടുപേരെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി.
മണക്കാട് കാലടി തളിയല്‍ തോപ്പില്‍ വീട്ടില്‍ പരുന്ത് അനി എന്നു വിളിക്കുന്ന അനില്‍കുമാര്‍ (36), ഉളിയാഴ്തുറ പൗഡിക്കോണം പാണന്‍വിള ബിന്ദു ഭവനില്‍ ബ്രൂസിലി ബിജു എന്നു വിളിക്കുന്ന ബിജു (42) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ കോളജ് ചാലക്കുഴി ലെയിനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കുമായി ഇരുട്ടില്‍ മറഞ്ഞുനിന്ന പ്രതികളെ നൈറ്റ് പട്രോളിംഗ് നടത്തിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ചെമ്പഴന്തി അഗ്രി ഇംപ്രൂവ്മെന്റ് സൊസൈറ്റിയുടെ കീഴിലുള്ള നീതി സ്റ്റോറില്‍ പൂട്ട് പൊളിച്ച് കടന്ന് 15,000 രൂപ കവര്‍ന്ന സംഭവം,
നെടുമങ്ങാട് അഴീക്കോട് സപ്ലൈകോ മാര്‍ക്കറ്റിന്റെ ഷട്ടര്‍ ലോക്ക് പൊട്ടിച്ച് കയറി സാധനങ്ങള്‍ മോഷ്ടിച്ച കേസ്, ശ്രീകാര്യം ഇടവക്കോട് സ്വദേശി സുനിലിന്റെ പള്‍സര്‍ ബൈക്ക് മോഷ്ടിച്ച സംഭവം, അരുവിക്കര സ്റ്റേഷന് പരിധിയിലെ
അഴീക്കോട് മുസ്ലീം പള്ളിക്കു സമീപം നന്ദന ഫൈനാന്‍സ് കുത്തിത്തുറന്ന് 75,650 രൂപ കവര്‍ന്ന കേസ്, പൂജപ്പുര സ്റ്റേഷന് പരിധിയിലെ വലിയവിളയില്‍ നിന്നും ഒരു ബൈക്ക് മോഷണം എന്നിവയെല്ലാം നടത്തിയത് ബിജുവും സംഘവുമാണെന്ന് പോലീസിന് വിവരം ലഭിച്ചു.
കൂടാതെ വിവിധ ജില്ലകളിലായി മോഷണം, മാലപിടിച്ചുപറി, കഞ്ചാവ് വില്‍പ്പന തുടങ്ങിയ 200-ല്‍പ്പരം കേസുകളില്‍ പ്രതികള്‍ക്കു പങ്കുണ്ട്. മെഡിക്കല്‍കോളജ് സിഐ പി. ഹരിലാല്‍, എസ്ഐ പ്രശാന്ത്, എഎസ്ഐ സാബു, എസ്സിപിഒ രഞ്ജിത്ത്, സിപിഒമാരായ വിനീത്, പ്രതാപന് എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി.