വരാപ്പുഴ: ദേശീയ പാതയിൽ പറവൂർ മുതൽ ചേരാനല്ലൂർ വരെയുള്ള ഭാഗത്ത് ടാറിംഗ് ജോലികൾ പകൽ സമയത്ത് നടത്തുന്നതിനാൽ വരാപ്പുഴയിൽ കനത്ത ഗതാഗതക്കുരുക്ക്.
കഴിഞ്ഞ മൂന്ന് ദിവസമായി ഈ ഭാഗങ്ങളിൽ ടാറിംഗ് ജോലികൾ നടക്കുന്നുണ്ട്. കിലോമീറ്റളുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെ അത്യാവശ്യ കാര്യങ്ങൾക്കായുള്ള ഒരു വാഹനത്തിനും കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ്.
ഈ ഭാഗത്തെ ടാറിംഗ് ജോലികൾ അശാസ്ത്രീയവും അപകടകരവുമെന്ന് നാട്ടുകാർ പറയുന്നു. ടാറിംഗ് നടത്തിയപ്പോൾ ചേരാനല്ലൂർ ഭാഗത്തെ റോഡും നടപ്പാതയും തമ്മിൽ ഒരടിയിലേറെ ഉയരം വന്നിട്ടുള്ളത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു.