അണികൾക്ക് ഇവനില്ലേ തെരഞ്ഞെടുപ്പിനെന്ത് കൊഴുപ്പ്..! സം​സ്ഥാ​ന​ത്ത് ബാ​റു​ക​ൾ ന​വം​ബ​ർ ആ​ദ്യ​വാ​രം തു​റ​ന്നേ​ക്കും; ബാറുകൾ പാലിക്കേണ്ട നിർദേശങ്ങൾ ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ട​ച്ച ബാ​റു​ക​ള്‍ ന​വം​ബ​ര്‍ ആ​ദ്യ​വാ​രം തു​റ​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഞ്ജാ​പ​നം ഉ​ണ്ടാ​കു​ന്ന​തി​ന് മു​ന്‍​പ് തു​റ​ക്കാ​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മേ​ശ​യ്ക്ക് ഇ​രു​വ​ശ​വും ര​ണ്ടു​പേ​രെ മാ​ത്ര​മേ ഇ​രി​ക്കു​വാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

ഭ​ക്ഷ​ണം പ​ങ്കു​വ​ച്ച് ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. വെ​യി​റ്റ​ര്‍​മാ​ര്‍ മാ​സ്‌​കും കൈ​യു​റ​ക​ളും ധ​രി​ക്ക​ണ​മെ​ന്നും ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ന്‍ എ​ക്‌​സൈ​സ്, പോ​ലീ​സ്, റ​വ​ന്യു വി​ഭാ​ഗ​ങ്ങ​ള്‍ ബാ​റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്നു​ക​ഴി​ഞ്ഞാ​ല്‍ ഡി​സം​ബ​ര്‍ അ​വ​സാ​നം മാ​ത്ര​മേ ബാ​റു​ക​ള്‍ തു​റ​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു. മൂ​ന്നു​മാസം ക​ഴി​ഞ്ഞ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​കു​മെ​ന്ന​തി​നാ​ല്‍ ഡി​സം​ബ​ര്‍ അ​വ​സാ​നം ബാ​ര്‍ തു​റ​ക്കു​ന്ന​തു വി​വാ​ദ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യും ചെ​യ്യും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടു​ത്ത​മാ​സം ആ​ദ്യം ബാ​റു​ക​ൾ തു​റ​ക്കാ​മെന്ന് സ​ർ​ക്കാ​ർ കരുതുന്നത്.

Related posts

Leave a Comment