കോഴിക്കോട്: കൃഷിയിടങ്ങളില്‍ മാത്രം ഇങ്ങനെ കളിച്ചാല്‍ മതിയോ… പോരെന്ന് തോന്നിക്കാണും.അതെ, കര്‍ഷകര്‍ക്ക് എക്കാലവും ഭീഷണിയായ കാട്ടുപന്നി ഇത്തവണ ബെഡ്റൂമിലും എത്തി. ഒന്നല്ല രണ്ടെണ്ണം.
ലൈസന്‍സുള്ളവര്‍ക്ക് കാട്ടുപന്നികളെ കൊല്ലാമെന്ന നിര്‍ദേശമൊന്നും മൂപ്പരറിഞ്ഞമട്ടില്ല. ബെഡ്റൂമില്‍ വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ മുതല്‍ വിരാജിക്കുകയാണ് ഈ കാട്ടുപന്നികൾ.
കൂരാച്ചുണ്ട് ലാസ്റ്റ് പൂവത്തുംചോല കെഎസ്ഇബിയിലെ ജീവനക്കാരനായ ആലമല മോഹനന് എന്നയാളുടെ വീട്ടിലാണ് പുലര്‍ച്ചെ അപ്രതീക്ഷിത അതിഥി എത്തിയത്. കിടക്കമുഴുവന് നക്കിതുടച്ച് നാശമാക്കി. പന്നി കയറിയതറിഞ്ഞ് വീട്ടുകാര്‍ പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി വാതില്‍ അടച്ചു.
ഡിഎഫ്ഒയും ജില്ലാകളക്ടറും സ്ഥലത്തെത്തി. കാട്ടുപന്നി മൂലമുള്ളദുരിതം നേരിട്ട് മനസിലാക്കണമെന്ന ആവശ്യമാണ് വീട്ടുകാരും പ്രദേശവാസികളും ഉന്നയിക്കുന്നത്. ഈ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന പരാതി നേരത്തെതന്നെ ഉയര്‍ന്നിരുന്നു.