കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​വും; കോട്ടയം മെഡിക്കൽ കോളജിലെ ല​ഘു​ഭ​ക്ഷ​ണ​ശാ​ല അ​ട​പ്പി​ച്ചു


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ൻ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ല​ഘു​ഭ​ക്ഷ​ണ​ശാ​ല അ​ട​പ്പി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ല​ഘു​ഭ​ക്ഷ​ണ​ശാ​ല അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

ആ​ർ​പ്പു​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടം​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തി​കൊ​ണ്ടി​രു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ല​ഘു​ഭ​ക്ഷ​ണ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് രാ​ഷ്്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം 10ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ ഡ്യൂ​ട്ടി​ക്കി​ട​യി​ൽ കാ​പ്പി വാ​ങ്ങാ​ൻ എ​ത്തു​ക​യും, കാ​പ്പി​ക്ക് പ​ക​രം ചാ​യ കൊ​ടു​ക്കു​ക​യും,

കാ​പ്പി​യാ​ണ് ഞാ​ൻ ചോ​ദി​ച്ച​തെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞ​പ്പോ​ൾ, ദേ​ഷ്യ​പ്പെ​ട്ടു ഫ്ളാ​ക്സി​ൽ നി​ന്ന് ചാ​യ തി​രി​കെ ഒ​ഴി​ക്കു​ക​യും മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​റി​ന് ജീ​വ​ന​ക്കാ​ര​ൻ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

Related posts

Leave a Comment