കുമരകം: കുമരകം ഹെഡ് പോസ്റ്റോഫീസിനു സമീപം സ്ഥാപിച്ചിരുന്ന പഴകിയ തും അടിഭാഗം തുരുന്പെടുത്തു നശിച്ചതു മായ തപാൽപ്പെട്ടി മാറ്റി പുതിയത് സ്ഥാപിച്ചു.
തപാൽപ്പെട്ടിയിൽ നിക്ഷേപിക്കുന്ന ക ത്തുകളും മറ്റും തുരുന്പെടുത്ത് നശിച്ച പെ ട്ടിയുടെ അടിഭാഗത്തുകൂടി ആർക്കും എടുത്തു കൊണ്ടുപോകാൻ കഴിയുന്ന നില യിലായിരുന്നു. ഈ ദുരവസ്ഥ കഴിഞ്ഞ ആഴ്ച രാഷ്ട്രദീപിക വാർത്തയാക്കി.
സ്റ്റേറ്റ് ബാങ്ക് കുമരകം ശാഖയുടെ മുന്നിൽ റോഡരികിൽ വർഷങ്ങൾക്കു മുന്പ് സ്ഥാപിച്ച ലെറ്റർ ബോക്സാണ് അടിഭാഗം ദ്രവിച്ചു നിലനിന്നിരുന്നത്.
രാഷ്ട്രദീപികയിൽ വാർത്ത വന്നതോടെ പഴയ തപാൽ പ്പെട്ടി എടുത്തു മാറ്റുകയും ഹെഡ് പോസ്റ്റോഫീസിലേക്ക് കയറാനുള്ള സ്റ്റെപ്പുകൾക്ക് സമീപം ഇന്നലെ തപാൽപ്പെട്ടി സ്ഥാപിക്കുകയും ചെയ്തു.