കൊച്ചി: ലൈഫ് മിഷന് സിഇഒ യു.വി. ജോസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ചോദ്യംചെയ്യലിനു ഹാജരായി. ഇന്നു രാവിലെയാണ് അദേഹം ഇഡിയുടെ കൊച്ചി ഓഫീസില്‍ എത്തിയത്.
യു.വി. ജോസിന്റെ സാന്നിധ്യത്തില്‍ ശിവശങ്കറിനേയും ചോദ്യം ചെയ്യുമെന്നാണു സൂചന. യൂണിടാക്കിന് ലൈഫ് മിഷന് ഫ്ലാറ്റ് നിര്‍മാണത്തില്‍ കരാര്‍ നല്കാന് സമ്മര്‍ദം ചെലുത്തിയത് ശിവശങ്കറാണെന്ന സൂചന ലഭിച്ച സാഹചര്യത്തിലാണു വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍.
വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് സിബിഐയും യു.വി. ജോസിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.സംസ്ഥാന സര്‍ക്കാരിനുവേണ്ടി ലൈഫ് മിഷന് സിഇഒ എന്ന നിലയില്‍ റെഡ് ക്രസന്റുമായി കരാറില്‍ ഒപ്പിട്ടത് യു.വി. ജോസായിരുന്നു.
ലൈഫ് മിഷന് പദ്ധതിക്ക് കമ്മീഷന് നല്‍കുന്നതിനായി യുണിടാക് എംഡി സന്തോഷ് ഈപ്പന് വാങ്ങിയ ആറ് ഐഫോണില്‍ ഒന്ന് ശിവശങ്കറിന് നല്‍കിയിരുന്നു എന്ന് ഇഡി കണ്ടെത്തിയിരുന്നു.
ലൈഫ് മിഷന് കരാറില്‍ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുകയാണ് ഇഡിയുടെ ലക്ഷ്യം. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണു ശിവശങ്കറിനെ കോടതി വിട്ടിരിക്കുന്നത്.