തലശേരി: സൗദി അറേബ്യയിൽ പത്ത് വയസുകാരനെ കാറിൽ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
2016 മുതൽ 2018 വരെ സൗദി അറേബ്യയിൽ നടന്ന പീഡന സംഭവത്തിലാണ് കുട്ടിയുടെ പരാതി പ്രകാരം പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തത്.
എൽ കെ ജി മുതൽ ഹൈസ്കൂൾ വരെ വിദേശത്ത് പഠിച്ച കുട്ടിയെ പത്ത് വയസു മുതൽ പ്രതി പല തവണ കാറിൽ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
കുട്ടി നാട്ടിലെത്തിയ ശേഷം നവ മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണിച്ചു കൊടുത്തതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിയെ കുറിച്ച് കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാ ചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
പാനൂർ സി ഐ കോവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ ചൊക്ലി സിഐക്കാണ് കേസന്വഷണ ചുമതല നൽകിയിട്ടുള്ളത്. പ്രതിയെ കുറിച്ച് ചില സൂചനകൾ പോലീസിന് ലഭിച്ചതായും അറിയുന്നത്.