ചിറ്റൂർ: ഇത്തവണ ഗാർഹിക ഉപഭോക്താക്കൾക്ക് ലഭിച്ച ബിൽ തുക ഇരട്ടിയായതിൽ കാരണം കണ്ടെത്താനാവാത വെട്ടിലായിരിക്കുകയാണ്.
മാസം 500 രൂപ വരെ ബില്ല് അടച്ചിരുന്നവർക്ക് 1000വും 500 മുതൽ 1000 വരെ അടച്ചിരുന്നവർക്ക് 2000 വരെയുമാണ് ആയിരിക്കുന്നത്്.
കുത്തനെയുള്ള വർധനവ് കാരണം മീറ്റർ റീഡിങ്ങിനു ഇരുപതു ദിവസത്തോളം വൈകിയാതാണെന്നതാണ് വകുപ്പ് അധികൃതരുടെ വിശദീകരണം.
മീറ്റർ റീഡിങ്ങ് വൈകിയതോടെ ഉപയോഗം കൂടുകയും ഉയർന്ന നിരക്കിലേക്കുള്ള താരിഫിലേക്കു മാറിയതുമാണ് നിരക്ക് വർധനയ്ക്കു ഇടവന്നതെന്നാണ് അധികൃതർ പറയുന്നത്.
മീറ്റർ റീഡിങ്ങിനു വൈകിയതിനാൽ ഉപഭോക്താളുടെ നിരക്ക് വർധിപ്പിച്ചിരിക്കുന്നതിൽ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.
വണ്ടിത്താവളം സബ് സെന്ററിനു കീഴിലുള്ളവർക്കാണ് വൈദ്യുതി നിരക്ക് ഇരട്ടിയായിരിക്കുന്നത്.
ലഭിച്ചിരിക്കുന്ന ബില്ലിൽ കഴിഞ്ഞാ മാസത്തെ ഉപയോഗത്തിന്റെ അവസാന യൂണിറ്റും ഇപ്പോഴത്തേതും സാധാരണക്കാരന് തിരിച്ചറിയാനും കഴിയുന്നില്ല.
നിലവിൽ വാട്ടർ അതോറിറ്റി ജീവനക്കാരൻ കൃത്യസമയങ്ങളിൽ വീടുകളിലെത്തി മീറ്റർ പരിശോധിച്ച് എഴുതി കൊടുക്കുന്ന ബില്ല് ഉപഭോക്കാക്കൾക്ക് ഏറെ സൗകര്യമായിരിക്കുകയാണ്. ഇതിനു സമാനമായി വൈദ്യുതി ബില്ലിങ്ങ് രീതിയും മാറ്റണമെന്നതാണ് ഉപഭോക്താക്കളുടെ ആവശ്യം.