ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ താരമാണ് ചെമ്പന്‍വിനോദ്. അഭിനയത്തിനു പുറമേ നിര്‍മ്മാണത്തിലും തിരക്കഥയിലും തന്റെ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ചെമ്പന്‍.
നായകന് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത.് കോമഡിയും സ്വഭാവിക കഥാപാത്രങ്ങളോ വില്ലത്തരവും എല്ലാം ഒരുപോലെ വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ചെമ്പന്‍ വിനോദ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.
ചെമ്പന്റെ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമയിലേക്ക് എത്തുകയാണ് സഹോദരനായ ഉല്ലാസ് സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വിശേഷം പങ്കു വെച്ചായിരുന്നു ചെമ്പന്‍ വിനോദ് എത്തിയത്.
ചിത്രത്തില്‍ അഭിനേതാവ് കൂടിയാണ് ചെമ്പന്‍ ഉല്ലാസ്. പാമ്പിച്ചി എന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത് ബ്രോസ്കി പിക്ച്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ അങ്കമാലി ഡയറീസില്‍ സഹോദരനായ ഉല്ലാസും അഭിനയിച്ചിരുന്നു.
മികച്ച നിരൂപകപ്രശംസ ആയിരുന്നു അങ്കമാലി ഡയറിസിന് ലഭിച്ചത്. പുതിയ ചിത്രത്തിന് ആശംസ അര്‍പ്പിച്ച് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ വാര്‍ത്തകള്‍ അറിയുവാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ലോക്ക് ഡൗണ്‍ സമയത്ത് ആയിരുന്നു ചെമ്പന്‍ വിനോദ് വിവാഹിതനായത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ഇതിനു ശേഷമായാണ് വിവാദങ്ങളും ഉയര്‍ന്നു വന്നത്.
ഭാര്യയും ചെമ്പനും തമ്മിലുള്ള പ്രായ വ്യത്യാസത്തെ കുറിച്ച് ആയിരുന്നു ചിലരുടെ വിമര്‍ശനം.
ഒരിക്കലും ഒരുതരത്തിലും ഈ പ്രായമൊന്നും തങ്ങളെ ബാധിച്ചിട്ടില്ല എന്നായിരുന്നു ഇരുവരും മറുപടി നല്‍കിയത്. കാര്യങ്ങളെ കുറിച്ച് കൃത്യമായ ബോധ്യവുമുണ്ട് തീരുമാനമെടുക്കാനുള്ള പ്രാപ്തിയും ഉണ്ട്. ഇതേക്കുറിച്ച് പ്രതികരിച്ച് മറിയവും എത്തിയിരുന്നു.
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി നുഴഞ്ഞു കയറുന്നത് മോശമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞതിനു ശേഷം ആണ് അദ്ദേഹം പുതിയ വീട് സ്വന്തമാക്കിയതിനെ കുറിച്ച് പറഞ്ഞ് എത്തിയത്. ചെമ്പന്റെ ജീവിതത്തിലെ പുതിയ വിശേഷവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.