ആഡംബര ബാര്‍ ഹോട്ടലില്‍ തിന്നും കുടിച്ചും കഴിഞ്ഞത് മൂന്നുമാസം. ഒടുവില്‍ ഒരു ദിവസം അഞ്ചിന്റെ പൈസ നല്‍കാതെ ഒരൊറ്റ മുങ്ങലും. ഒടുവില്‍ പോലീസ് പിടിക്കുകയും ചെയ്തു.
അഞ്ചേരി മരിയാപുരം കുണ്ടുകുളങ്ങര വീട്ടില്‍ മിബു ആണ് അറസ്റ്റിലായത്. മിബുവിനെതിരെ എംജി റോഡിലെ ഹോട്ടല്‍ അധികൃതരാണ് പരാതി നല്‍കിയത്.
ആഡംബര ബാര്‍ ഹോട്ടലില്‍ മൂന്നുമാസത്തോളം താമസിച്ച മിബു ഭക്ഷണവും താമസവും അടക്കമുള്ള തുക നല്‍കാതെയാണ് ഹോട്ടലില്‍ നിന്നും മുങ്ങിയത്.
കണ്ടാല്‍ മാന്യനെന്ന് തോന്നിക്കുന്നതിനാല്‍ മിബുവിനെ കുറിച്ച് ഹോട്ടല്‍ അധികൃതര്‍ക്കും ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീട് ഹോട്ടല്‍ അധികൃതര്‍ പണം ആവശ്യപ്പെട്ടതിന് പിന്നാലെ മിബു സ്ഥലം വിടുകയായിരുന്നു.
ഈസ്റ്റ് ഇന്‍സ്പെക്ടര്‍ പി.ലാല്‍കുമാര്‍, എസ്ഐ സിനോജ്, എഎസ്ഐ ഗോപിനാഥന്, സിപിഒമാരായ ഷിബു, സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.
വൈകാതെ ഇയാള്‍ പിടിയിലുമായി. ഇയാള്‍ നേരത്തെ നടത്തിയ സമാനമായ തട്ടിപ്പുകള്‍ സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു.