നോട്ടർഡാം: നെതർലാൻഡ്സിലെ റോട്ടർഡാം പട്ടണത്തിൽ മെട്രോ തകർന്നുവീഴാതെ രക്ഷിച്ചത് തിമിംഗലത്തിന്റെ ശില്പം! കൃത്യമായി പറഞ്ഞാൽ തിമിംഗലത്തിന്റെ വാൽ. ഇന്നലെ അതിരാവിലെയാണു സംഭവം. സമയം പാതിരാ കഴിഞ്ഞു.
റോട്ടർ ഡാം പട്ടണത്തിൽനിന്നും സ്പീക്കനീന്റെ സ്റ്റേഷനിലേക്കുള്ള അവസാന ട്രിപ്പായിരുന്നു അത്. യാത്രക്കാർ ആരുമില്ല. ഡ്രൈവർ മാത്രം. പക്ഷേ സ്റ്റേഷനിൽ നിൽക്കുന്നതിനു പകരം ട്രെയിൻ മുന്‍പോട്ടു കുതിച്ചു. പാളത്തിന്റെ അവസാനം ഒരു പുഴയാണ്.
പുഴയിൽ ഉയർന്നുനിൽക്കുന്ന തിമിംഗല വാലിന്റെ രണ്ടു കൂറ്റൻ ശില്പങ്ങൾ. അതിലൊന്നിന്റെ മുകളിലേക്കാണ് മെട്രോയുടെ മുൻഭാഗം പറന്നുകയറിയത്.
ഭാഗ്യം! മെട്രോ വാലിൽ കയറിനിന്നു. ഡ്രൈവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രെയിൻ എന്തുകൊണ്ടു സ്റ്റേഷനിൽ നിൽക്കാതെ മുന്‍പോട്ടു കുതിച്ചു എന്നതിനു ഡ്രൈവർക്ക് ഉത്തരമില്ല.
തിമിംഗലത്തിന്റെ വാലിൽനിന്ന് മെട്രോയെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.വിചിത്രമായ കാര്യം മറ്റൊന്നാണ്. ഈ ശില്പത്തിന്റെ പേര് ’തിമിംഗലത്തിന്റെ വാലാൽ രക്ഷിക്കപ്പെട്ടത്’ എന്നാണ്!!
ഈ ശില്പം രചിച് മാർട്ടെൻ സ്ട്രൂയിസ് പറഞ്ഞത്, വാലിന്റെ ശക്തി അത്ഭുതപ്പെടുത്തുന്നു എന്നാണ്. മറ്റേ വാലിലാണു ട്രെയിൻ കയറിയിരുന്നതെങ്കിൽ അതു മാരകമായേനെ.