ബംഗളൂരു: മയക്കുമരുന്നു കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ സഹോദരൻ ബിനോയ് കോടിയേരിയെ അനുവദിച്ചില്ല. ബിനീഷിനെ കാണാനെത്തിയ ബിനോയിയെയും അഭിഭാഷകരെയും ഇഡി ഉദ്യോഗസ്ഥർ മടക്കി അയച്ചു.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് മടക്കി അയച്ചത്. ബിനീഷിനെ കാണാൻ നേരത്തെ കോടതി അനുവാദം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയിയും അഭിഭാഷകരും എത്തിയത്.
ബംഗളൂരു മയക്കുമരുന്നു കേസിലെ പണമിടപാടിൽ കഴിഞ്ഞ വ്യാഴാഴ്ചയാണു ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ദേഹാസ്വാസ്ഥ്യം അ നുഭവപ്പെട്ടതിനെത്തുടർന്നു ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനിംഗ് നടത്തുകയും ചെയ്തു.
അതേസമയം, 2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കോടിയേരി അനൂപ് മുഹമ്മദ് അഞ്ചു കോടിയലധികം രൂപ കൈമാറിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഈ തുക സമാഹരിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണെന്നും സ്വർ ണക്കടത്തിൽ പ്രതിചേർത്ത അബ്ദുൾലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നും റിപ്പോർട്ടിലുണ്ട്.