വീട്ടില്‍ നിന്നു പഠിക്കുന്ന 17കാരിയോട് 51കാരന് അരുതാത്ത ചിന്ത ! പെണ്‍കുട്ടിയെ വീട്ടില്‍ പറഞ്ഞു വിടാന്‍ ഭാര്യ നോക്കിയിട്ടും നടന്നില്ല; ഒടുവില്‍ ഭാര്യയും ഭര്‍ത്താവും കൂടി പെണ്‍കുട്ടിയെ കൊന്നു; ദാരുണ സംഭവം ഇങ്ങനെ…

78

കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച ദമ്പതികള്‍ പിടിയില്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ താഹിര്‍പുരില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ 51-കാരനും ഇയാളുടെ ഭാര്യയായ 45-കാരിയുമാണ് അറസ്റ്റിലായത്.

ഭാര്യയുടെ സഹോദരിപുത്രിയായ 17 വയസ്സുകാരിയെയാണ് റിക്ഷാ തൊഴിലാളിയായ 51-കാരന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ 23-ന് നടന്ന സംഭവം രണ്ട് ദിവസത്തിന് ശേഷമാണ് പുറംലോകമറിഞ്ഞത്.

ബന്ധുവായ പെണ്‍കുട്ടി പഠനസൗകര്യാര്‍ഥം ഇരുവര്‍ക്കുമൊപ്പം ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. എന്നാല്‍ റിക്ഷാ തൊഴിലാളിയായ 51-കാരന്‍ പെണ്‍കുട്ടിയ്ക്ക് നേരേ പലതവണ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു.

ഇക്കാര്യമറിഞ്ഞതോടെ ഇയാളുടെ ഭാര്യ സഹോദരിപുത്രിയോട് സ്വദേശമായ ബിഹാറിലേക്ക് തിരികെപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി കൂട്ടാക്കിയില്ല.

ഈ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിക്ക് തുടര്‍ന്നും ഡല്‍ഹിയില്‍ താമസിച്ച് പഠിക്കാനായിരുന്നു ആഗ്രഹം. പെണ്‍കുട്ടിയെച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായി.

ഒക്ടോബര്‍ 23-നും പെണ്‍കുട്ടിയുടെ പേരില്‍ ഇരുവരും വഴക്കിട്ടതോടെ സഹോദരിപുത്രിയെ കൊല്ലണമെന്ന് ഭാര്യ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ 51-കാരന്‍ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം മൃതദേഹം കട്ടിലിനടിയിലെ പെട്ടിയില്‍ സൂക്ഷിച്ചു. പിന്നാലെ 51-കാരന്‍ ഡല്‍ഹിയില്‍നിന്ന് കടന്നുകളയുകയും ചെയ്തു.

രണ്ട് ദിവസത്തിന് ശേഷമാണ് വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി വീട്ടില്‍ പരിശോധന നടത്തിയതോടെ പെണ്‍കുട്ടിയുടെ അഴുകിയനിലയിലുള്ള മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ഒക്ടോബര്‍ 23-ന് ശേഷം 45-കാരി അയല്‍ക്കാരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അന്നേദിവസം രാവിലെ ഭിക്ഷാടനത്തിന് പോയ താന്‍ തിരികെ എത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്നും സഹോദരിപുത്രിയെയും ഭര്‍ത്താവിനെയും വീട്ടില്‍ കണ്ടില്ലെന്നുമായിരുന്നു ഇവരുടെ മൊഴി. ഭ

ര്‍ത്താവിനോട് ചോദിച്ചപ്പോള്‍ പെണ്‍കുട്ടിയെ ഗാസിയാബാദിലെ അനാഥലയത്തിലാക്കിയെന്നാണ് മറുപടി ലഭിച്ചതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചതോടെ ഡല്‍ഹി പോലീസ് ഗാസിയബാദിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒക്ടോബര്‍ 23-ന് പെണ്‍കുട്ടി ഗാസിയബാദില്‍ എത്തിയിട്ടില്ലെന്ന് കണ്ടെത്തി.

തുടര്‍ന്നാണ് റിക്ഷാ തൊഴിലാളിയായ 51-കാരനായി അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതിനിടെ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കാന്‍ ഇയാള്‍ പല തവണ ശ്രമിച്ചതായി അയല്‍ക്കാരും മൊഴി നല്‍കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിഹാറിലെ മഥേപുര ബസ് സ്റ്റാന്‍ഡില്‍ വെച്ച് പ്രതിയെ പോലീസ് പിടികൂടി. ഇയാളെ ഡല്‍ഹിയില്‍ എത്തിച്ച് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ രഹസ്യം പൂര്‍ണമായും ചുരുളഴിഞ്ഞത്.

ഭാര്യ ആവശ്യപ്പെട്ടതിനാലാണ് താന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. കൃത്യം നടത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു ദമ്പതിമാരുടെ പദ്ധതി.

ഇത് പാളിയതോടെ മൃതദേഹം കട്ടിലിനടിയിലെ പെട്ടിയില്‍ ഒളിപ്പിച്ചശേഷം നാട് വിടാന്‍ ഭാര്യ തന്നെയാണ് ഭര്‍ത്താവിനോട് പറഞ്ഞത്.

സ്വദേശമായ ബിഹാറിലേക്ക് പോയാല്‍ ആരും സംശയിക്കില്ലെന്നും ഇവര്‍ വിശ്വസിച്ചു. എന്നാല്‍ ഭിന്നശേഷിക്കാരിയായ ഇവരുടെ നാടകം പൊലീസ് പൊളിച്ചടുക്കുകയായിരുന്നു.

Related posts

Leave a Comment