ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ 159 ല​ക്ഷം രൂ​പ വി​ല വ​രുന്ന സ്വർണവുമായി മൂന്ന് പേർ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ


നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച മൂ​ന്നു കി​ലോ​ഗ്രാം സ്വ​ർ​ണം ഇ​ന്നു പു​ല​ർ​ച്ചെ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഇ​തി​ന് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ 159 ല​ക്ഷം രൂ​പ വി​ല വ​രും.

മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് മൂ​ന്ന് യാ​ത്ര​ക്കാ​രും സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

യാ​ത്ര​ക്കാ​ർ ദു​ബാ​യി​ൽ​നി​ന്നും കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​വ​രാ​ണെ​ന്നു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. എ​യ​ർ ഏ​ഷ്യ എ​യ​ർ​ലൈ​ൻ​സ്,

എ​യ​ർ അ​റ്യേ​ബ്യ എ​യ​ർ​ലൈ​ൻ​സ്, എ​മ​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ് എ​ന്നീ വി​മാ​ന​ങ്ങ​ളി​ലാ​ണ് പി​ടി​യി​ലാ​യ മൂ​ന്നു യാ​ത്ര​ക്കാ​രും ദു​ബാ​യി​ൽ​നി​ന്നും നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തേ​ണ്ട​തി​നാ​ൽ യാ​ത്രാ​ക്കാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഒ​ക്ടോ​ബ​ർ 26 മു​ത​ലു​ള്ള നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച 12.5 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്.

ഈ ​സ്വ​ർ​ണ​ത്തി​ന് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ 6.56 കോ​ടി രൂ​പ വി​ല വ​രും. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ​നി​ന്നും കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി കേ​ര​ള​ത്തി​ൽ എ​ത്തി​യ 15 യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി​ട്ടാ​ണ് ഇ​ത്ര​യും സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment