പരവൂർ : കലയ്ക്കോട് ഊറ്റുകുഴി ജംഗ്ഷനിൽ അപകടഭീഷണി ഉയർത്തി കെ എസ് ഇ ബിയുടെ പഴയ തടി പോസ്റ്റ് . പഴകി ജീർണീച്ച തടിപോസ്റ്റ് കാൽനടയാത്രക്കാർക്കും സമീപവാസികൾക്കും ഭീഷണി ഉയർത്തുന്നു.
അപകടകരമായ നിലയിൽ നിൽക്കുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കണ മെന്ന് പരിസരവാസികൾ പല തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇതിന് സമീപം തന്നെ 11 കെവി ലൈൻ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റും വാഹനം ഇടിച്ച് തകർന്നിരിക്കുകയാണ്. തടിപോസ്റ്റും ഒപ്പം സമീപത്ത് സ്ഥാപിച്ചിരിക്കുന്ന 11 കെവി ലൈൻ പോകുന്ന പോസ്റ്റും മാറ്റണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്.
സമീപത്ത് പല പോസ്റ്റുകളും കോൺക്രീറ്റ് പോസ്റ്റിലേക്ക് മാറിയിട്ടും ഇവിടെ മാത്രമാണ് പഴയ തടി പോസ്റ്റ് മാറ്റാതെ നില നിർത്തുന്നത്. ഇതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
ശക്തമായ കാറ്റിലും മഴയിലും ഭയപ്പാടോടെയാണ് ഈഭാഗത്തുകൂടി ആളുകൾ നടന്നുപോകുന്നത്.