യാ​ത്രാ​ക്ലേ​ശ​ത്തി​ന് ശാശ്വതപരിഹാരമാകും; പെരുമൺ പാലം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പിണറായി വിജയൻ


കൊ​ല്ലം: മ​ണ്‍​ട്രോ​തു​രു​ത്ത് പ​ന​യം നി​വാ​സി​ക​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന പെ​രു​മ​ണ്‍ പാ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന​തെ​ന്നും പെ​രു​മ​ണ്‍ പാ​ലം അ​ത്ത​ര​ത്തി​ല്‍ ഏ​റെ പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന ഒ​ന്നാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ല്‍ അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ ക​ട​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​രു​ക​ര​ക​ളി​ലേ​ക്കു​മു​ള്ള ജ​ന​ങ്ങ​ളു​ടെ യാ​ത്ര. പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ കൊ​ല്ല​ത്തു നി​ന്നും മ​ണ്‍​ട്രോ​തു​രു​ത്ത് വ​രെ​യു​ള്ള ദൂ​രം 10 കി​ലോ​മീ​റ്റ​റോ​ളം കു​റ​യും.

ക​ല്ല​ട​യാ​റി​ന് കു​റു​കെ​യു​ള്ള ക​ണ്ണ​ങ്കാ​ട് പാ​ലം കൂ​ടി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ലാ ആ​സ്ഥാ​ന​ത്തു​നി​ന്ന് വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​യും കൂ​ടു​ത​ല്‍ സു​ഗ​മ​മാ​വുമെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.പെ​രു​മ​ണ്‍ പാ​ല​ത്തി​നാ​യി കി​ഫ്ബി​യി​ല്‍ നി​ന്ന് 42 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

396 മീ​റ്റ​ര്‍ നീ​ള​വും 11.5 മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി നി​ര്‍​മി​ക്കു​ന്ന 900 മീ​റ്റ​ര്‍ അ​പ്രോ​ച്ച് റോ​ഡി​നു​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള പാ​ക്കേ​ജി​നും കി​ഫ്ബി​യു​ടെ അ​നു​മ​തി​യു​ണ്ട്.

എ​ക്‌​സ്ട്രാ ഡോ​സ്ഡ് പ്രീ ​സ്‌​ട്രെ​സ്ഡ് ടൈ​പ്പ് സൂ​പ്പ​ര്‍ സ്ട്ര​ക്ച്ച​ര്‍ ആ​യി രൂ​പ​ക​ല്പ​ന ചെ​യ്ത പാ​ല​ത്തി​ന് 30 മീ​റ്റ​റി​ന്‍റെ എ​ട്ടു സ്പാ​നു​ക​ളും 42 മീ​റ്റ​റി​ന്‍റെ ര​ണ്ടു സ്പാ​നു​ക​ളും 70 മീ​റ്റ​റി​ന്‍റെ ഒ​രു സ്പാ​നു​മാ​ണ് ഉ​ള്ള​ത്.

പെ​രു​മ​ണ്‍, മ​ണ്‍​ട്രോ​തു​രു​ത്ത്, അ​ഷ്ട​മു​ടി കാ​യ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സൗ​ന്ദ​ര്യ​ത്തി​ന് ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള പു​തി​യ ഡി​സൈ​നും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​ണ് പൊ​തു​മ​രാ​മ​ത്ത് ഡി​സൈ​ന്‍ വി​ഭാ​ഗം പാ​ല​ത്തി​നാ​യി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​തെന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

മ​ന്ത്രി ജി ​സു​ധാ​ക​ര​ന്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യി. കൊ​ല്ല​ത്തി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത​ക​ളി​ല്‍ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന ഒ​ന്നാ​ണ് പെ​രു​മ​ണ്‍ പാ​ല​ത്തിന്‍റെ നി​ര്‍മാ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​ന് ശേ​ഷം 550 ഓ​ളം പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. പാ​ല​ങ്ങ​ളു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​ന്‍ ഒ​രു വി​ഭാ​ഗം ത​ന്നെ രൂ​പീ​ക​രി​ച്ചുവെന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ണ്‍​ട്രോ​ത്തു​രു​ത്ത്-​പ​ന​യം നി​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​കാ​ല സ്വപ്നമാ​ണ് ഇ​ന്ന് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ പു​ത്ത​നു​ണ​ര്‍​വു​ണ്ടാ​കു​മെ​ന്നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മ​ന്ത്രി ജെ ​മേ​ഴ്സി​കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.

കൊ​ല്ലം-​പ​ത്ത​നം​തി​ട്ട -ആ​ല​പ്പു​ഴ-​കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ക്കാ​ന്‍ പെ​രു​മ​ണ്‍ പാ​ല​ത്തി​ന് ക​ഴി​യു​മെ​ന്നും പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം മേ​ഖ​ല​യി​ലെ അ​നു​ബ​ന്ധ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ച​ട​ങ്ങി​ല്‍ പ്രാ​ദേ​ശി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എംഎ​ല്‍എ ​പ​റ​ഞ്ഞു.

എം.​മു​കേ​ഷ് എം​എ​ല്‍എ ​ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നുശേ​ഷം പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ നീ​ണ്ടു​പോ​യ പെ​രു​മ​ണ്‍ പാ​ല​ത്തിന്‍റെ നി​ര്‍മാ​ണം പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കി യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക​യാ​ണെ​ന്ന് എം​എ​ല്‍ എ ​പ​റ​ഞ്ഞു.

പ​ന​യം മ​ണ്‍​ട്രോ​തു​രു​ത്ത് പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള ഗ​താ​ഗ​ത സം​വി​ധാ​നം മേ​ഖ​ല​യി​ലെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന് മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്ന് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത എ​ന്‍. കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ പ​ന​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന രേ​ഖ എം.​മു​കേ​ഷ് എംഎ​ല്‍എ ​കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എംഎ​ല്‍എ​യ്ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

മ​ണ്‍​ട്രോ​തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബി​നു ക​രു​ണാ​ക​ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ ​കെ രാ​ജ​ശേ​ഖ​ര​ന്‍, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗീ​താ ബാ​ല​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ത​ങ്ക​മ​ണി ശ​ശി​ധ​ര​ന്‍, പെ​രു​മ​ണ്‍ പ​ടി​ഞ്ഞാ​റ് വാ​ര്‍​ഡം​ഗം അ​ഭി​ജി​ത്ത് ശ​ശി​ധ​ര​ന്‍,

പ​ന​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ഷീ​ല, കെ ​അ​നി​രു​ദ്ധ​ന്‍, ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍ എ​സ് മ​നോ​മോ​ഹ​ന്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ല​ങ്ങ​ള്‍ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ​ന​യം, മ​ണ്‍​ട്രോ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment