കോഴിക്കോട്: വയനാട് മീന്മുട്ടി വാളാരംകുന്നില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച വേല്മുരുകന് പിടികിട്ടാപ്പുള്ളി. 2007 ജൂണില്‍ വേല്‍മുരുകനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സായുധ പരിശീലനത്തിനിടെ പിടിയിലായ വേല്മുരുകന് പിന്നീട് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയ വേല്മുരുകന് ജാമ്യ കാലാവധി കഴിഞ്ഞിട്ടും ഹാജരായില്ല. ഇതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 2013 ല്‍ കോഴിക്കോട്ടുനിന്ന് സ്ഫോടക വസ്തുക്കള്‍ കൊണ്ടു പോയതായും തമിഴ്നാട് പോലീസിന് വിവരമുണ്ടായിരുന്നു.
സര്‍ക്കാരിനെതിരെ ഗോത്ര വിഭാഗക്കാരെ പോരാടാന്‍ പ്രേരിപ്പിക്കുകയും ഇവര്‍ക്ക് ആയുധ പരിശീലനം നല്‍കുകയും സംഘത്തിലേക്കു കൂടുതല്‍പേരെ ചേര്‍ക്കുകയുമാണ് വേല്‍മുരുകന്റെ ദൗത്യം.
വയനാട്, കോഴിക്കോട് ജില്ലകളായിരുന്നു ഇയാളുടെ ഒളിത്താവളം. കരിക്കോട്ടക്കരി, കേളകം, താമരശേരി, തലപ്പുഴ, അഗളി, എടക്കര, പൂക്കോട്ടുംപാടം, വൈത്തിരി എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലവിലുണ്ട്.
വേൽമുരുകൻ നിയമവിദ്യാർഥി ആയിരിക്കെയാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്ക് ആകൃഷ്ടനാകുന്നത്. 1996ലാണ് ഇദ്ദേഹം മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായതെന്നാണ് സൂചന.