പയ്യന്നൂര്‍: എം.സി. ഖമറുദ്ദീന് എംഎല്‍എ ഉള്‍പ്പെടെ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ പയ്യന്നൂര്‍ പോലീസ് ഒരുകേസുകൂടി രജിസ്റ്റര്‍ ചെയ്തു.
ചെറുവത്തൂരിലെ അബ്ദുള്‍ അസീസ് ഹാജി (52)യുടെ പരാതിയിലാണ് പുതിയ കേസ്. ഇതോടെ പയ്യന്നൂരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ 16 ആയി.
2013ല്‍ ഫാഷന്‍ ഗോള്‍ഡിന്റെ പയ്യന്നൂര്‍ ശാഖയില്‍ ഒന്നേമുക്കാല്‍ കോടി രൂപ നിക്ഷേപിച്ചതില്‍ 60 ലക്ഷം രൂപ തിരിച്ചുകിട്ടിയതായും ബാക്കിയുള്ള ഒരുകോടി 15 ലക്ഷം രൂപ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുമാണ് അബ്ദുള്‍ അസീസ് ഹാജിയുടെ പരാതി.
ഇദ്ദേഹത്തിന്റെ പരാതി പ്രകാരം ഫാഷന്‍ ഗോള്‍ഡ് ചെയര്മാന് എം.സി. ഖമറുദ്ദീന്, മാനേജിഗ് ഡയറക്ടര്‍ പി.കെ. പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇതോടെ പയ്യന്നൂരില്‍ വന്ന പരാതികളില്‍ മാത്രമായി ആറുകോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പുകളാണ് നടന്നത്.