തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ചില രേഖകളില്‍ ഒപ്പിടാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ കുടുംബം.
വീട്ടിൽ നിന്നും കണ്ടെടുത്ത രേഖകൾ കാണിച്ചില്ലെന്നും തലപോയാലും ഒരു രേഖയിലും ഒപ്പിടില്ലെന്നും കുഞ്ഞ് പേടിച്ചിരിക്കുകയാണെന്നും ഭാര്യമാതാവ് പറഞ്ഞു. ഒപ്പിടരുതെന്ന് ബന്ധുക്കളും ഇവരോട് ആവശ്യപ്പെട്ടു.
ബാലാവകാശകമ്മീഷന്റെ ഇടപെടീലിനെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങിയ കുടുംബം ഗേറ്റിന് പുറത്ത് നില്‍ക്കുകയായിരുന്ന ബാലാവകാശ കമ്മീഷന് ചെയര്മാന് ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരോട് സംസാരിച്ചിരുന്നു.
കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയെന്നും അവകാശം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.