കോഴിക്കോട്: വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള കെ.എം. ഷാജി എംഎല്‍എയുടെ അപേക്ഷ കോഴിക്കോട് കോര്പ്പറേഷന് തള്ളി. പിഴവുകള്‍ നികത്തി അപേക്ഷ വീണ്ടും സമര്‍പ്പിക്കണമെന്ന് കോര്പ്പറേഷന് സെക്രട്ടറി അറിയിച്ചു.
വേങ്ങേരി വില്ലേജില്‍ കെ.എം. ഷാജി നിര്‍മിച്ച വീടിന്റെ നിര്‍മാണത്തിലാണ് ചട്ടലംഘനം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഷാജിക്ക് കോര്പ്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ കൂടുതല്‍ അളവിലാണ് വീട് പണിതതെന്നാണ് കണ്ടെത്തിയത്.
ഇത് പരിഹരിക്കാനാണ് പ്ലാൻ ക്രമപ്പെടുത്താനുള്ള അപേക്ഷ കെ.എം. ഷാജി കോർപ്പറേഷന് നൽകിയത്.