‘നീം​​​​​ജി’​​ ഒ​​​​​റ്റ​​​​​ത്ത​​​​​വ​​​​​ണ ചാ​​​​​ര്‍​ജ് ചെ​​​​​യ്യൂ, 90 മു​​​​​ത​​​​​ല്‍ 100 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ വ​​​​​രെ സ​​​​​ഞ്ച​​​​​രി​​​​​ക്കും; ഇ-​ഓ​ട്ടോറിക്ഷകൾക്കായി എ​ല്ലാ ജി​ല്ല​ക​ളി​ലും ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​നു​കൾ



 


കൊ​​​​​ച്ചി: വൈ​​​​​ദ്യു​​​​​തി വ​​​​​കു​​​​​പ്പു​​​​​മാ​​​​​യി ചേ​​​​​ര്‍​ന്ന് എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും ഇ​​​​​ല​​​​​ക്ട്രി​​​​​ക് ഓ​​​​​ട്ടോ​​​​​റി​​​​​ക്ഷാ ചാ​​​​​ര്‍​ജിം​​​​​ഗ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ള്‍ നി​​​​​ര്‍​മി​​​​​ക്കു​​​​​മെ​​​​​ന്ന് മ​​​​​ന്ത്രി ഇ.​​​​​പി. ജ​​​​​യ​​​​​രാ​​​​​ജ​​​​​ന്‍.

പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ കേ​​​​​ര​​​​​ള ഓ​​​​​ട്ടോ​​​​​മൊ​​​​​ബൈ​​​​​ല്‍ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ (​കെ​​​​​എ​​​​​എ​​​​​ല്‍) ഇ​​​​​ല​​​​​ക്ട്രി​​​​​ക് ഓ​​​​​ട്ടോ ‘നീം​​​​​ജി’ യു​​​​​ടെ എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തെ ആ​​​​​ദ്യ ഷോ​​​​​റൂം ക​​​​​ലൂ​​​​​രി​​​​​ല്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​​ന്ത്രി.

കെ​​​​​എ​​​​​എ​​​​​ലി​​​​ന്‍റെ​ ഇ​​​​​ല​​​​​ക്ട്രി​​​​​ക് ഓ​​​​​ട്ടോ റി​​​​​ക്ഷ​​​​​ക​​​​​ളു​​​​​ടെ വ്യാ​​​​​പ​​​​​നം ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ ഇ-​​​​​ഓ​​​​​ട്ടോ റി​​​​​ക്ഷ​​​​​ക​​​​​ള്‍​ക്ക് സ​​​​​ബ്‌​​​​​സി​​​​​ഡി ന​​​​​ല്‍​കും. വ്യ​​​​​വ​​​​​സാ​​​​​യ, ഗ​​​​​താ​​​​​ഗ​​​​​ത വ​​​​​കു​​​​​പ്പു​​​​​ക​​​​​ള്‍ സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി ആ​​​​​ദ്യം ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്യു​​​​​ന്ന 500 പേ​​​​​ര്‍​ക്കാ​​​​​ണ് സ​​​​​ബ്‌​​​​​സി​​​​​ഡി ന​​​​​ല്‍​കു​​​​​ന്ന​​​​​ത്.

എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും ഇ​​​​​ല​​​​​ക്ട്രി​​​​​ക് ഓ​​​​​ട്ടോ റി​​​​​ക്ഷ​​​​​ക​​​​​ളു​​​​​ടെ ഏ​​​​​ജ​​​​​ന്‍​സി​​​​​ക​​​​​ള്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.ഡ്രൈ​​​​​വ​​​​​റ​​​​​ട​​​​​ക്കം നാ​​​​​ല് പേ​​​​​ര്‍​ക്ക് സ​​​​​ഞ്ച​​​​​രി​​​​​ക്കാ​​​​​ന്‍ സൗ​​​​​ക​​​​​ര്യ​​​​​മു​​​​​ള്ള ‘നീം​​​​​ജി’​​ ഒ​​​​​റ്റ​​​​​ത്ത​​​​​വ​​​​​ണ ചാ​​​​​ര്‍​ജ് ചെ​​​​​യ്താ​​​​​ല്‍ 90 മു​​​​​ത​​​​​ല്‍ 100 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ വ​​​​​രെ സ​​​​​ഞ്ച​​​​​രി​​​​​ക്കും.

5.4 കി​​​​​ലോ​​​​​വാ​​​​​ട്ട് ലി​​​​​ഥി​​​​​യം അ​​​​​യേ​​​​​ണ്‍ ബാ​​​​​റ്റ​​​​​റി​​​​​യാ​​​​​ണ് ഇ-​​​​​ഓ​​​​​ട്ടോ റി​​​​​ക്ഷ​​​​​ക​​​​​ള്‍​ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ബാ​​​​​റ്റ​​​​​റി പൂ​​​​​ര്‍​ണ​​​​​മാ​​​​​യി ചാ​​​​​ര്‍​ജ് ചെ​​​​​യ്യാ​​​​​ന്‍ മൂ​​​​​ന്നു മ​​​​​ണി​​​​​ക്കൂ​​​​​ര്‍ വേ​​​​ണം.

Related posts

Leave a Comment