അ​ക​ല​വും സു​ര​ക്ഷ​യും കോ​വി​ഡി​നോ​ടു മാ​ത്ര​മ​ല്ല, മി​ന്ന​ലി​നോ​ടും വേ​ണം! പ​ല​ത​വ​ണ പ​റ​ഞ്ഞ​താ​ണെ​ങ്കി​ലും വീ​ണ്ടും പ​റ​യു​ക​യാ​ണ്… ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ തു​ലാ​മ​ഴ ശ​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​ടി​യും മി​ന്ന​ലും ശ​ക്തം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഇ​ടി​യോ​ടു കൂ​ടി​യ മി​ന്ന​ൽ ഉ​ണ്ടാ​കു​ന്നു​ണ്ട്.

കോ​വി​ഡി​നെ ഭ​യ​ക്കും പോ​ലെ ത​ന്നെ മി​ന്ന​ലി​നേ​യും ഭ​യ​ക്ക​ണം. അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ മി​ന്ന​ലാ​ണ് ഇ​പ്പോ​ഴു​ണ്ടാ​കു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

അ​തി​നാ​ൽ ക​രു​ത​ലും ജാ​ഗ്ര​ത​യും പ​തി​വി​ലേ​റെ ആ​വ​ശ്യ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. എ​ല്ലാ മ​ഴ​ക്കാ​ല​ത്തും മി​ന്ന​ലി​നെ​തി​രെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ കു​റേ​ക്കൂ​ടി സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

പ​ല​ത​വ​ണ പ​റ​ഞ്ഞ​താ​ണെ​ങ്കി​ലും വീ​ണ്ടും പ​റ​യു​ക​യാ​ണ്….

മി​ന്ന​ൽ തു​ട​ങ്ങി​യാ​ൽ ഉ​ട​ൻ സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്തേ​ക്ക് മാ​റ​ണം. കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ള്ളി​ലേ​ക്ക് മാ​റു​ന്ന​താ​ണ് ഉ​ത്ത​മം. തു​റ​സാ​യ സ്ഥ​ല​ത്ത് നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

ഉ​യ​ര​മു​ള്ള ഇ​ട​ങ്ങ​ളി​ൽ മി​ന്ന​ലു​ള്ള​പ്പോ​ൾ ക​യ​റി നി​ൽ​ക്ക​രു​ത്. പ്ര​ത്യേ​കി​ച്ച് തു​റ​സാ​യ ടെ​റ​സി​ൽ. മ​ര​ത്തി​ൽ ക​യ​റി​യി​രി​ക്കു​ന്ന​തും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തും. വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്കു​ന്ന​തും അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

ടി​വി, ഫ്രി​ഡ്ജ്, കം​പ്യൂ​ട്ട​ർ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്കാ​ൻ മ​റ​ക്ക​രു​ത്. മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യാ​നും ഈ ​സ​മ​യം വെ​ക്ക​രു​ത്. ഫാ​നു​ക​ൾ, എ​സ് എ​ന്നി​വ​യും നി​ർ​ബ​ന്ധ​മാ​യും ഓ​ഫ് ചെ​യ്യു​ക.

ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും അ​ട​ച്ചി​ടു​ക. മ​ര​ത്തി​ന്‍റെ ക​ട്ടി​ലി​ൽ ക​യ​റി​യി​രി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മാ​ണെ​ന്ന് പൊ​തു​വെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വൈ​ദ്യു​തി ക​ട​ത്തി​വി​ടു​ന്ന ലോ​ഹ​ങ്ങ​ളു​മാ​യു​ള്ള സാ​മി​പ്യം ഒ​ഴി​വാ​ക്കു​ക.

ഫോ​ണു​ക​ൾ മൊ​ബൈ​ലാ​ണെ​ങ്കി​ലും ലാ​ൻ​ഡ് ലൈ​നാ​ണെ​ങ്കി​ലും മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.

വാ​ഹ​ന​മോ​ടി​ക്കു​ന്ന സ​മ​യ​ത്താ​ണ് ശ​ക്ത​മാ​യ മി​ന്ന​ലു​ണ്ടാ​കു​ന്ന​തെ​ങ്കി​ൽ വാ​ഹ​നം തു​റ​സ്‌​സാ​യ സ്ഥ​ല​ത്ത് നി​ർ​ത്തി വാ​ഹ​ന​ത്തി​ന​ക​ത്തു ത​ന്നെ ഇ​രി​ക്കു​ക. പു​റ​ത്തി​റ​ങ്ങ​രു​ത്. ട​യ​റു​ക​ളാ​ൽ വാ​ഹ​നം ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് വ​ണ്ടി​യി​ൽ ത​ന്നെ ഇ​രി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഒ​രു കാ​ര​ണ​വ​ശാ​ലും മി​ന്ന​ലു​ള്ള​പ്പോ​ൾ ന​ദി​ക​ൾ, കു​ള​ങ്ങ​ൾ തു​ട​ങ്ങി​യ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങ​രു​ത്. മി​ന്ന​ലു​ള്ള​പ്പോ​ൾ കു​ളി​മു​റി​യി​ൽ കു​ളി​ക്കു​ന്ന​തു പോ​ലും അ​പ​ക​സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ടെ​റ​സി​ലെ ടാ​ങ്കി​ൽ നി​ന്നു​ള്ള പൈ​പ്പ് ക​ണ​ക്ഷ​നാ​ണെ​ങ്കി​ൽ മി​ന്ന​ൽ സ​മ​യ​ത്ത് കു​ളി​ക്ക​രു​ത്.

ഇ​ടി​മി​ന്ന​ൽ ര​ക്ഷാ​ചാ​ല​കം കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ ഘ​ടി​പ്പി​ക്കു​ക.

ലോ​ഹ​സ്പ​ർ​ശം ഒ​ഴി​വാ​ക്കു​ന്ന​തോ​ടൊ​പ്പം ചെ​രി​പ്പ് ധ​രി​ക്കു​ന്ന​ത് മി​ന്ന​ലി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​ൻ സ​ഹാ​യി​ക്കും. ഉ​യ​ര​മു​ള്ള ഒ​റ്റ​പ്പെ​ട്ട മ​ര​ങ്ങ​ൾ മി​ന്ന​ലി​നെ ആ​ക​ർ​ഷി​ക്കു​മെ​ന്ന​തി​നാ​ൽ അ​തി​നു താ​ഴെ നി​ൽ​ക്ക​രു​ത്.

വാ​ഹ​ന​ങ്ങ​ളി​ൽ ചാ​രി നി​ൽ​ക്കു​ന്ന​ത് അ​പ​ക​ടം.

തു​റ​സാ​യ സ്ഥ​ല​ത്ത് പെ​ട്ടു​പോ​യാ​ൽ കു​നി​ഞ്ഞു​നി​ൽ​ക്കു​ക​യോ നി​ല​ത്ത് കി​ട​ക്കു​ക​യോ ആ​ണ് ന​ല്ല​ത്.

മെ​യി​ൻ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ന്ന​ത് വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്യും.

മി​ന്ന​ലേ​റ്റ ആ​ൾ​ക്ക് കൃ​ത്രി​മ ശ്വാ​സോ​ച്ഛാ​സം ന​ൽ​കാ​ൻ മ​ടി​ക്ക​രു​ത്. മി​ന്ന​ലേ​റ്റ​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ തൊ​ട്ടാ​ൽ ഷോ​ക്കേ​ൽ​ക്കി​ല്ലെ​ന്നോ​ർ​ക്കു​ക. പ്ര​ഥ​മ ശു​ശ്രൂ​ഷ​ന​ൽ​കി​യാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​നാ​ൽ കൃ​ത്രി​മ ശ്വാ​സോ​ച്ഛാ​സം ന​ൽ​കു​ക.

Related posts

Leave a Comment