കൊച്ചി: ലഹരിക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ഭവനത്തില്‍ റെയ്ഡിനെത്തിയ ബംഗളൂരു എന്‍ഫോഴ്സമെന്റ് സംഘത്തെ തടയുകയും അവരെ വിരട്ടിവിടാനുള്ള ശ്രമം തിരിച്ചടിയാകുമെന്നു വിലയിരുത്തല്‍.
നിയമപരമായി വളരെയധികം പവര്‍ഫുള്ളായ അന്വേഷണ ഏജന്‍സിയാണ് ഇഡി. അന്വേഷണ ഏജന്‍സിക്ക് ആവോളം അധികാരങ്ങളും നല്‍കിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരവും (പിഎംഎല്‍എ) വിദേശ നാണ്യ വിനിമയച്ചട്ട പ്രകാരവും (ഫെമ) പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ നീക്കത്തെ തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനം നടത്തുന്നവര്‍ പോലീസായാലും സര്‍ക്കാര്‍ ഏജന്‍സികളായാലും മറുപടി നല്‍കേണ്ടി വരുമെന്നാണ് നിയമവിഗ്ധര്‍ ചൂണ്ടികാട്ടുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന് നല്കുന്ന സെര്‍ച്ച് മെമ്മോയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് എവിടെയും പരിശോധന നടത്താന്‍ ഇഡിക്ക് കഴിയും. പരിശോധന രാത്രി വൈകി നീണ്ടാലും നിയമപരമായി ചോദ്യംചെയ്യാന്‍ കഴിയില്ല.
സ്ത്രീകള്‍ ഉള്ളിടത്ത് പകലേ പരിശോധന ആരംഭിക്കാന്‍ കഴിയൂ. എന്നാല്‍, വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാത്രിയിലും സ്ത്രീകള്‍ ഉള്ളിടത്തും പരിശോധന തുടരാം.
പിഎംഎല്‍എ സെക്ഷന്‍ എട്ട് പ്രകാരം സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ട്. സ്വത്ത് തിരികെലഭിക്കാന്‍ സങ്കീര്‍ണമായ കോടതി നടപടിവേണം.
പിഎംഎല്‍എയുടെ സെക്ഷന്‍ 50 പ്രകാരം ഇഡി നോട്ടീസ് നല്കിയാല് മൊഴി നല്‍കാനായി ആരും പറയുന്ന സ്ഥലത്ത് ഹാജരാകണം. സാമ്പത്തിക നടപടികളുമായി അറിവുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവര ശേഖരണത്തിനാണ് ഇങ്ങനെ വിളിക്കുന്നത്.
ചെന്നില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങാം. പരാതിലഭിച്ചാല്‍ പോലീസിന് ഇഡിക്ക് നോട്ടീസ് നല്‍കാം. പക്ഷേ, അതിലൊന്നും കാര്യമില്ല.
ജോലിയുടെ ഭാഗമായ നടപടിയാണെന്നതിനാല്ത്തന്നെ ഇക്കാര്യത്തില്‍ ഇ.ഡി. ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കാനാകില്ല. പരിശോധന നടത്തുമ്പോള്‍ വീട്ടിലുള്ളവരുടെ അവകാശങ്ങളൊന്നും തടയില്ല.
എന്നാല്‍, തെളിവ് നഷ്ടപ്പെടാതിരിക്കാന്‍ പുറത്തേക്ക് വിടില്ല. വീട്ടിലുള്ളവരോടൊപ്പം കുട്ടികളുണ്ടെങ്കിലും ഇതുതന്നെയാണ് ചട്ടം. റെയ്ഡില്‍ ഇടപെടാന്‍ ശ്രമിച്ച സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നടപടി അപക്വമെന്നാണ് നിയമവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
കുട്ടി അമ്മയോടൊപ്പമായിരുന്നു. ഭക്ഷണമോ മരുന്നോ അമ്മയുടെ സാമിപ്യമോ നിഷേധിച്ചുവെന്ന് പരാതിപ്പെടാന്‍ അമ്മയ്ക്ക് മാത്രമേ അവകാശമുള്ളു. പരാതി നല്‍കേണ്ടത് ഇഡിക്കാണ്.
മറ്റാരെങ്കിലും നല്കിയ പരാതിയുമായി ബാലാവകാശ കമ്മിഷന് എത്തിയാല്‍ അത് നിയമപരമായി തെറ്റാണ്.
ഇഡി ഉദ്യോഗസ്ഥര്‍ അസി. ഡയറക്ടര്‍ക്ക് നല്കുന്ന 17എ ഓണ്‍ ആക്ഷന്‍ റിപ്പോര്‍ട്ടില്‍ ഇത് പരാമര്‍ശിച്ചാല്‍ സെര്‍ച്ചിനെ തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ബാലാവാകാശ കമ്മിഷന് വിചാരണ നേരിടേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.