കേസ് ബിനീഷിന്റെ കുടുംബം നോക്കിക്കോളും, ഇക്കാര്യത്തില്‍ എന്തു തീരുമാനം വേണമെങ്കിലും പാര്‍ട്ടിക്കു തീരുമാനിക്കാം! കോ​ടി​യേ​രി​ സെ​ക്ര​ട്ട​റിസ്ഥാ​നം ഒ​ഴി​യേ​ണ്ടെന്നു സി​പി​എം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ക​​​ൻ ബി​​​നീ​​​ഷ് കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ​​​തു​​​കൊ​​​ണ്ട് പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റിസ്ഥാ​​​ന​​​ം കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ഒ​​​ഴി​​​യേണ്ട കാര്യമില്ലെന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്.

ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ച​​​ർ​​​ച്ച ചെ​​​യ്ത യോ​​​ഗ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ത​​​ന്നെ കോ​​​ടി​​​യേ​​​രി നി​​​ല​​​വി​​​ലെ രാ​​​ഷ്‌ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​വും ഒ​​​പ്പം ബി​​​നീ​​​ഷു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള കേ​​​സും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

കേ​​​സി​​​ൽ താ​​​ൻ ഒ​​​രി​​​ക്ക​​​ലും ഇ​​​ട​​​പെ​​​ടി​​​ല്ല. പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​നം ഇ​​​തി​​​നാ​​​യി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യേ​​​ണ്ട ഒ​​​രു സാ​​​ഹ​​​ച​​​ര്യ​​​വും ഉ​​​ണ്ടാ​​​കി​​​ല്ല.

കേ​​​സ് ബി​​​നീ​​​ഷി​​​ന്‍റെ കു​​​ടും​​​ബം നോ​​​ക്കി​​​ക്കൊ​​​ള്ളു​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ എ​​​ന്തു തീ​​​രു​​​മാ​​​നം വേ​​​ണ​​​മെ​​​ങ്കി​​​ലും പാ​​​ർ​​​ട്ടി​​​ക്കു തീ​​​രു​​​മാ​​​നി​​​ക്കാ​​​മെ​​​ന്നും കോ​​​ടി​​​യേ​​​രി ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ അ​​റി​​യി​​ച്ചു.

ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ രാ​​​ഷ്‌ട്രീ​​​യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് കു​​റ്റ​​പ്പെ​​ടു​​ത്തി. കേ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​പ​​​ക്ഷം രാ​​​ഷ്‌ട്രീ​​​യ പ്ര​​​ചാ​​​ര​​​ണാ​​​യു​​​ധ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കും.

ഇ​​​തി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ശ​​​ക്ത​​​മാ​​​യ രാ​​​ഷ്‌ട്രീ​​​യ പ്ര​​​ചാ​​​ര​​​ണം സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ന്നു ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ലും വി​​​ഷ​​​യം ഉ​​​യ​​​ർ​​​ന്നു​​​വ​​​രും.

Related posts

Leave a Comment