കൊണ്ടോട്ടി: ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരന് ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 1,096 ഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മായീല്‍(55)എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.ഇന്ന് പുലര്‍ച്ചെ രണ്ടിന് എയര്‍അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഇസ്മായീല്‍. സ്വര്‍ണം ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്.
കസ്റ്റംസ് അസി.കമ്മീഷണര്‍ എ.കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ കെ.കെ.പ്രവീണ്‍കുമാര്‍, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.