ഇ​നി ഈ ​പ​ണി​ക്കി​ല്ലേ..! ബാ​റ്റ​റി മോ​ഷ്‌​ടി​ക്കാ​നെ​ത്തി; കി​ട്ടി​യ​ത് ​’ഹൈവോ​ൾ​ട്ടേ​ജ് അ​ടി’

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ): പ​യ്യ​ന്നൂ​രി​ല്‍ കാ​ർ വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ നാ​ട്ടു​കാ​രു​ടെ കൈ​ച്ചൂ​ട​റി​ഞ്ഞു.

മാ​ത​മം​ഗ​ലം,ഗോ​പാ​ല​ന്‍ പീ​ടി​ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​രു​പ​തും ഇ​രു​പ​ത്തൊ​ന്നും വ​യ​സു​ള്ള ര​ണ്ടു യു​വാ​ക്ക​ളെ​യാ​ണ് നാ​ട്ടു​കാ​ർ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി ന​ന്നാ​യി പെ​രു​മാ​റി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ വെ​ള്ളൂ​ര്‍ രാ​മ​ന്‍​കു​ള​ത്തി​ന് സ​മീ​പ​ത്തെ യൂ​സ്ഡ് കാ​ര്‍​ഷോ​പ്പി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ഇ​രു​വ​രും സ്പാ​ന​ര്‍ സെ​റ്റു​ക​ളു​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി​യ​ഴി​ച്ചെ​ടു​ക്കു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു.

ഈ ​വി​വ​രം പ്ര​ദേ​ശ​ത്തു​ള്ള​വ​രെ അ​റി​യി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി. ഇ​വ​രെ ക​ണ്ട യു​വാ​ക്ക​ൾ ഓ​ടി ര​ക്ഷ​പ്പ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ അ​ടി​യു​ടെ പൂ​ര​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ “”ഇ​നി ഈ ​പ​ണി​ക്കി​ല്ലേ” എ​ന്ന് ക​ര​ഞ്ഞ് പ​റ​ഞ്ഞ് നാ​ട്ടു​കാ​രു​ടെ കാ​ലു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു.

Related posts

Leave a Comment