തിരുവനന്തപുരം: ഇടുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുന്നണിയിലെത്തിയ ശേഷം കേരള കോണ്ഗ്രസ് ജോസ് വിഭാഗം നേതാക്കൾ ആദ്യമായി പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനുണ്ട്.
ജോസ് കെ.മാണിക്കൊപ്പം ആരൊക്കെയാണ് യോഗത്തിനെത്തുക എന്നത് വ്യക്തമല്ല. തദ്ദേശ തെരഞ്ഞെടുപ്പാണ് യോഗം മുഖ്യമായി ചർച്ച ചെയ്യുക എന്നാണ് വിവരം.
സ്വർണക്കടത്തു വിഷയവും ബിനീഷ് കോടിയേരി വിഷയവും യോഗം ചർച്ച ചെയ്തേക്കും.