വിവാഹ ദിവസം വേറിട്ട മാതൃകയുമായി വധൂവരന്മാര്‍. വിവാഹ ദിവസം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ കിറ്റുമായി എത്തിയാണ് വധൂവരന്മാര്‍ ഏവരെയും ഞെട്ടിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായ രാഹുല്‍ പലേക്കൂന്നേലും വധു വിനീതയുമാണ് താലൂക്ക് ഹോസ്പിറ്റലില്‍ നേരിട്ടെത്തി കൊറോണ പ്രതിരോധ കിറ്റുകള്‍ കൈമാറിയത്. ആതുര സേവകര്‍ക്ക് മാസ്‌കും സാനിറ്ററൈസും ഹോസ്പിറ്റല്‍ സൂപ്രണ്ടായ അഞ്ജലിക്ക് കൈമാറി.
കോവിഡ് കാലത്ത് മാതൃകാപരമായുള്ള പ്രവര്‍ത്തനത്തിന് നന്ദിയും വധു വരന്മാര്‍ക്ക് വിവാഹ ആശംസകളും ഹോസ്പിറ്റല്‍ സുപ്രണ്ട് നേര്‍ന്നു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി പി തങ്കപ്പന്റെയും രാജിയുടെയും മകനാണ് രാഹുല്‍.