ചവറ: പാലത്തിന് മുകളില്‍ ചില കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നിര്‍ത്തുന്നത് അപകടത്തിന് കാരണമാകുന്നതായി പരാതി ഉയരുന്നു.
ദേശീയപാതയില്‍ ചവറ പാലത്തിലാണ് യാത്രക്കാരെ കയറ്റുന്നതിനായി ബസ് നിര്‍ത്തുമ്പോള്‍ അപകടം ഉണ്ടാകുന്നത്.ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനും കാര്‍ ഡ്രൈവര്‍ക്കും നിസാര പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം പാലത്തിന് മുകളില്‍ സ്വകാര്യ ബസ് യാത്രക്കാരെ കയറ്റുന്നതിനായി പെട്ടെന്ന് നിര്‍ത്തിയതിനാല്‍ പിന്നാലെ വന്ന ബൈക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാറില്‍ തട്ടി ബൈക്ക് യാത്രക്കാരനായ യുവാവ് ബൈക്കുമായി താഴ്ചയിലേക്ക് വീണു.
പിന്നാലെ വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നിലിടിച്ച് മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.ചവറ ചെറുശേരിഭാഗം പുളിമാന വീട്ടില്‍ രാജ് കൃഷ്ണന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്.
പരിമണത്തെ ക്ഷീരസംഘം സെക്രട്ടയിയായ ഇദ്ദേഹം പരിമണത്തേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. സംഭവം അറിഞ്ഞ് ചവറ പോലീസെത്തിയാണ് യുവാവിനെ രക്ഷപെടുത്തിയത്.