ചേര്‍ത്തല: ചേർത്തലയിൽ വൻ സ്പിരിറ്റ് വേട്ട. ചെണ്ടമേള-വാദ്യോപകരണസംഘത്തിന്റേതെന്ന് ബോര്‍ഡുവെച്ച ബസിനുള്ളില്‍ നിന്നും 1750 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു.
ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് പാർക്ക് ചെയ്തിരുന്ന മിനി ബസിനുള്ളില്‍ നിന്നും ഇന്നു പുലർച്ചെ ഒന്നോടെയാണ് എക്സൈസ് സംഘം സ്പിരിറ്റ് പിടിച്ചത്. എക്സൈസ് എത്തുമ്പോള്‍ ബസിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല.
കാളിദാസന് എന്നപേരിലുള്ള വെള്ള നിറത്തിലുള്ള ബസിൽ ശിങ്കാരിമേളം-ചെണ്ടമേളം എന്ന ബോര്‍ഡും വാദ്യോപകരണങ്ങളും അടുക്കിവെച്ചിരുന്നു. എക്സൈസ് സംഘത്തെ കണ്ട് ബസിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതാകാമെന്ന് കരുതുന്നു.
ബസിനുള്ളില്‍ 35 ലിറ്ററിന്റെ 50 ഓളം കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ബസിനുള്ളിലെ യാത്രക്കാര്‍ ഇരിക്കുന്ന സീറ്റിനുമുകളില്‍ കന്നാസുകള്വച്ച് അതിനുമുകളില്‍ ചെണ്ടയും ഡ്രമ്മും മറ്റ് വാദ്യോപകരണങ്ങളും വെച്ചായിരുന്നു സ്പിരിറ്റ് കടത്ത്.
പുറത്തുനിന്നും നോക്കിയാല്‍ ബസിനുള്ളിലെ സീറ്റുകളില്‍ യാത്രക്കാര്‍ ഇരിക്കുന്നതായി മാത്രമേ തോന്നുമായിരുന്നു. എക്സൈസ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.
ചെണ്ടയും മറ്റ് വാദ്യോപകരണങ്ങളും ബസിനുള്ളില്‍ അടുക്കിവെച്ചിരുന്നതിനാല്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്ന ചെണ്ടമേളസംഘത്തിന്റെ വാഹനമായി തെറ്റിദ്ധരിക്കപ്പെടുമെന്നും സ്ഥിരമായി സ്പിരിറ്റ് കടത്തുന്ന സംഘത്തിന്റെ വാഹനമായിരിക്കും
പിടിയിലായതെന്നും സ്പിരിറ്റിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ചേര്‍ത്തല എക്സൈസ് പറഞ്ഞു. അതിനുമുന്നോടിയായി ബസിന്റെ ഉടമയെക്കുറിച്ചുള്ള അന്വേഷണം നടത്തുമെന്നും എക്സൈസ് സംഘം പറഞ്ഞു.