തന്നെ ചതിച്ച ഒരു മലയാള സംവിധായകനെ തല്ലേണ്ടി വന്ന സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി വിചിത്ര.
ഒരു കാലത്ത് തമിഴ് സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ഇവര്‍. ഏഴാമിടം, ഗന്ധര്‍വരാത്രി തുടങ്ങിയ മലയാള സിനിമകളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്.
മലയാള സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ ഇവര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിചിത്രയുടെ വാക്കുകള്‍ ഇങ്ങനെ…”എനിക്കൊരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഷക്കീല മലയാളം ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്ക്കുന്ന കാലമായിരുന്നു.
അതുകൊണ്ടു തന്നെ ഞാന്‍ ഒരു സിനിമ ചെയ്താല്‍ ശ്രദ്ധ നേടുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു.
ഇതെക്കുറിച്ച് സംവിധായകനോട് പറഞ്ഞു. മമ്മൂട്ടിയെ വച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് താനെന്നായിരുന്നു അയാളുടെ അവകാശവാദം.
സിനിമയില്‍ എന്നെ വളരെ മാന്യമായി മാത്രമേ ചിത്രീകരിക്കൂവെന്നും അയാള്‍ പറഞ്ഞു. എന്റെ പരീക്ഷപോലും എഴുതാതെയാണ് ഞാന്‍ ആ സിനിമ പൂര്‍ത്തിയാക്കിയത്.
കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ എന്നെ വീണ്ടും വിളിച്ചു. ചില രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ബാക്കിയുണ്ടെന്ന് പറഞ്ഞു.
അതൊരു കുളിസീനും ബലാത്സംഗരംഗവുമായിരുന്നു. അതും മോശമായി ചിത്രീകരിക്കില്ലെന്നായിരുന്നു അയാള്‍ പറഞ്ഞത്.
എന്നാല്‍ ബലാത്സംഗ രംഗമാണ് സിനിമയുടെ പോസ്റ്ററില്‍ അച്ചടിച്ചത്. മാത്രവുമല്ല സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റും.
എനിക്ക് സങ്കടത്തേക്കാളേറെ ദേഷ്യമാണ് വന്നത്. ഞാന്‍ വഞ്ചിക്കപ്പെട്ടപോലെ തോന്നി. ദേഷ്യം കനത്തപ്പോള്‍ ഞാന്‍ അയാളെ നേരില്‍ കാണാന്‍ ചെന്നു. ആദ്യം അയാളുടെ കരണത്തടിക്കുകയാണ് ചെയ്തത്.
ഒരുപാട് ചീത്ത വിളിച്ചാണ് പിന്നീട് ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോന്നത്” വിചിത്ര പറയുന്നു